Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅധ്യാപികയുടെ സംസാരം...

അധ്യാപികയുടെ സംസാരം തുണച്ചു; വിദ്യാർഥികൾക്ക്​ സഹായഹസ്​തവുമായി അപരിചിതർ

text_fields
bookmark_border
അധ്യാപികയുടെ സംസാരം തുണച്ചു; വിദ്യാർഥികൾക്ക്​ സഹായഹസ്​തവുമായി അപരിചിതർ
cancel

ഷികാഗോ: ത​​​​െൻറ നിർത്താതെയുള്ള സംസാരം കഷ്​ടപ്പാടുകൾ അനുഭവിക്കുന്ന വിദ്യാർഥികൾക്ക്​ തുണയായത്​ എങ്ങ​െനയെന്ന കഥ ഫേസ്​ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്​ ​സ്​കൂൾ അധ്യാപികയായ കിംബെർലി ബെർമുഡസ്​. സഹജീവികളോടുള്ള കരുതൽ അന്യമാവുന്ന കാലത്ത്​ ത​​​​െൻറ വാക്കുകൾ  മാത്രം ശ്രവിച്ച്​ വിദ്യാർഥികൾക്ക്​ സഹായഹസ്​തമേകിയ അപരിചിതരായ വിമാനയാത്രികരാണ്​ ഇൗ കഥയിലെ നായകർ. 

ഫ്ലോറിഡയിലെ മാതാപിതാക്കളെ സന്ദർശിക്കാനുള്ള യാത്രമധ്യേയായിരുന്നു കാർലോസ്​ ഫ്ലുവ​​​െൻറാസ്​ എലിമ​​​െൻററി സ്​കൂളിലെ അധ്യാപികയായ ബെർമുഡസ് അഭയാർഥി കുടുംബങ്ങളിൽനിന്നുള്ള ത​​​​െൻറ മിടുക്കരായ വിദ്യാർഥികളെക്കുറിച്ച്​ സഹയാത്രികനോട്​ വാചാലയായത്​. അവരുടെ വാക്കുകൾ വിമാനത്തിലുള്ളർ മൊത്തം ശ്രവിക്കുന്ന കാര്യം അവരറിഞ്ഞിരുന്നില്ല. സംഭാഷണത്തി​ൽ ജോലിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സന്ദർഭമേതെന്ന ചോദ്യത്തിന്​ ത​​​​െൻറ കുഞ്ഞുങ്ങൾ വിശന്നുവലഞ്ഞ്​ ക്ലാസിൽ വരുന്ന സമയമെന്നവർ വേദനയോടെ പറഞ്ഞു​.

കഥകൾ കേട്ട സഹയാത്രികൻ ഉടൻ തന്നെ ത​​​​െൻറ കമ്പനിയുടെ സഹായങ്ങൾ സ്​കൂളിനായി വാഗ്​ദാനം ചെയ്തു. തൊട്ടടുത്ത നിമിഷം ഒരാൾ അവളുടെ തോളിൽ തട്ടി. തിരിഞ്ഞുനോക്കിയ അവർക്ക്​ നേരെ അയാൾ ത​​​​െൻറ കീശയിൽനിന്നും കുറച്ച്​ കാശെടുത്ത്​ നീട്ടി. കുട്ടികൾക്കായി എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തി​​​​െൻറ ആവശ്യം. അവരുടെ കണ്ണുകൾ നിറഞ്ഞു. തൊട്ടു പിന്നാലെ ബെർമുഡസിനെ ഞെട്ടിച്ചുകൊണ്ട്​ സഹയാത്രികർ തങ്ങളുടെ ​ൈകവശമുള്ള നോട്ടുകൾ കൈമാറാൻ തുടങ്ങി. വിമാനത്താവളത്തിൽനിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ അവർ ആ നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ അതൊരു വലിയ സംഖ്യയായി മാറിയിരുന്നു. ആയിരക്കണക്കിന്​ ലൈക്കുകളും ഷെയറുകളുമായി ഇൗ കഥ ഫേസ്​ബുക്കിൽ വൈറലായി മാറി. സഹയാത്രികർ നൽകിയ പണം ഉപയോഗിച്ച്​ പുസ്​തകങ്ങളും മറ്റും വാങ്ങാനാണ്​ അവരുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacherworld newsmalayalam newsChicagoKimberly-Bermudez
News Summary - continues talk of school teacher helps students-world news
Next Story