മിഷിഗണിൽ ലോക്ഡൗണിനെതിരെ ആയുധമേന്തി പ്രതിഷേധം
text_fieldsവാഷിങ്ടൺ: കോവിഡ് വ്യാപനം തടയാനുള്ള ലോക്ഡൗണിനെതിരെ യു.എസിലെ മിഷിഗണിൽ സായുധപ്രതിഷേധം. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് നൂറുകണക്കിന് പ്രതിഷേധകർ റാലിനടത്തിയത്. ഇവരിൽ കൂടുതൽ പേരും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ല.
മേയ് 15 വരെയാണ് ഡെമോക്രാറ്റിക് ഗവർണർ ഗ്രെച്ചൻ വൈറ്റ്മർ സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടിയത്. ന്യൂയോർക് കഴിഞ്ഞാൽ യു.എസിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് മിഷിഗൺ. 3788 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 41,000 ആളുകൾ രോഗബാധിതരാണ്.
മിഷിഗൻ യുനൈറ്റഡ് പാർട്ടിയുടെ നേതൃത്വത്തിലാണ് ലോക്ഡൗൺ വിരുദ്ധ റാലി നടന്നത്. മേയ് ഒന്നോടെ സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രക്ഷോഭകരിൽ ചിലർ ആയുധങ്ങളുമായി ഗവർണരുടെ വസതിയിലേക്ക് അതിക്രമിച്ചു കടക്കാനും ശ്രമിച്ചു.
ലോക്ഡൗണിൽ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പിന്തുണയുണ്ട്. ലോക്ഡൗൺ നീട്ടിയ സംസ്ഥാനങ്ങൾ ഭരിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.