Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊറോണ ബാധിതർ ഒരു...

കൊറോണ ബാധിതർ ഒരു ലക്ഷത്തിലധികം

text_fields
bookmark_border
കൊറോണ ബാധിതർ ഒരു ലക്ഷത്തിലധികം
cancel

വാഷിങ്​ടൺ: ലോകമെമ്പാടും പടർന്ന കൊറോണ ​ൈവറസ്​ ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. ആരോഗ്യ സുരക്ഷക്ക്​ പുറമെ സാമ്പത്തിക മേഖലയെയും കൊറോണ വൈറസ്​ ഉലച്ചിട്ടുണ്ട്​. ആഗോള ഓഹരിവിപണികളും ഇന്ത്യൻ വിപണികളും മാന്ദ്യം പ്രതിഫലിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്​ടപ്പെട്ടതാണ്​ വിപണികളെ പ്രതികൂലമായി ബാധിച്ചത്.

മിക്ക രാജ്യങ്ങളിലെയും കമ്പനികൾ ജീവനക്കാർക്ക്​ വീട്ടിലിരുന്ന്​ ​േജാലി ചെയ്യാനുള്ള സൗകര്യ​െമാരുക്കി. വൈറസ്​ ബാധിത രാജ്യങ്ങളിലെ മിക്ക സ്​കൂളുകളും അടച്ചു. പൊതുപരിപാടികളും സ്​പോർട്​സ്​, സംഗീത പരിപാടികളും നിരോധിച്ചു. 90 ഓളം രാജ്യങ്ങളിൽ റിപ്പോർട്ട്​ ചെയ്​ത കൊറോണ വൈറസ്​ ബാധിച്ച്​ ഏകദേശം 3400 പേരാണ്​ മരിച്ചത്​. വെള്ളിയാഴ്​ച ഏഴു രാജ്യങ്ങളിൽ ആദ്യമായി കൊറോണ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

അമേരിക്കയിലെ കാലിഫോർണിയയയിൽ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു. അതിവേഗം രോഗം പടരുന്ന യു.എസിൽ പുതുതായി ഡസനിലധികം ​േപർക്കാണ്​ രോഗം റിപ്പോർട്ട്​ ചെയ്​തത്. കാലി​േഫാർണിയയിൽ പിടിച്ചിട്ട യാത്രകപ്പലിലെ 21 പേർക്ക്​ കൊറോണ സ്​ഥിരീകരിച്ചിരുന്നു. 3500 പേരാണ്​ കപ്പലിലുള്ളത്​. ഗ്രാൻഡ്​ പ്രിൻസസ്​ കപ്പലിലെ 19 ജീവനക്കാർക്കും രണ്ടു പേർക്കുമാണ്​ കൊറോണ ബാധിച്ച​തെന്നും 46പേരുടെ സാമ്പിളുകളാണ്​ പരിശോധനക്ക്​ അയച്ചതെന്നും യു.എസ്​ വൈസ്​ പ്രസിഡൻറ്​ മൈക്ക്​ പെൻസ്​ അറിയിച്ചു. യു.എസിലെ പകുതി സംസ്​ഥാനങ്ങളിലും ഇതുവരെ കൊറോണ സ്​ഥിരീകരിച്ചു​. 15 പേരാണ്​ ഇവിടെ മരിച്ചത്​. 250 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു.

ഇറാനിൽ 124 മരണം
കൊറോണ വൈറസ്​ ബാധിച്ച്​ ഇറാനിൽ മരിച്ചവരുടെ എണ്ണം 124 ആയി. 24 മണിക്കൂറിനുള്ളിൽ ആയിരത്തോളം പുതിയ വൈറസ്​ ബാധയാണ്​ റിപ്പോർട്ട്​ ചെയ്​തത്​. വത്തിക്കാനിൽ ആദ്യമായി കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചു.

ഇറ്റലിയിൽ 197 മരണം
യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയിലായിരുന്നു കൊറോണ ​ൈവറസ്​ ബാധ ഏറ്റവുമധികം വ്യാപിച്ചത്​. 197 പേരാണ്​ ഇറ്റലിയിൽ ഇതുവരെ മരിച്ചത്​. ഇവിടെ വൈറസ്​ ബാധിച്ചവരിൽ 3.4 ശതമാനം പേരും മരിച്ചു.

ദക്ഷിണകൊറിയയിൽ പുതുതായി 483 പേർക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. ഇതോടെ 6767 പേർക്കാണ്​ ഇവിടെ രോഗം ബാധിച്ചത്​. ഇവിടെ 44 പേരാണ്​ രോഗം ബാധിച്ച്​ ഇതുവരെ മരിച്ചത്​. 2.5 മില്ല്യൺ ജനങ്ങൾ തിങ്ങിപാർക്കുന്ന ഡയേഗുവിലാണ്​ ഏറ്റവുമധികം രോഗം പടർന്നുപിടിച്ചിരിക്കുന്നത്​.

ചൈനയിൽ മരണനിരക്ക്​ കുറയുന്നു
കൊറോണ വൈറസ്​ ബാധ ആദ്യം സ്​ഥിരീകരിച്ച ചൈനയിൽ രോഗബാധിതരുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്​ച 28 പേരാണ്​ ഇവിടെ മരിച്ചത്​. പുതുതായി 99 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. വ്യാഴാഴ്​ച 143 പേർക്ക്​​ രോഗം സ്​ഥിരീകരിച്ചിരുന്നു. ചൈനയിൽ ഇതുവരെ 80,651 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. അതേസമയം രോഗം ബാധിച്ച 53,736 പേർ​ ആശ​ുപത്രിയിൽ നിന്നും ഡിസ്​ചാർജ്​ ചെയ്​തതായി ചൈനീസ്​ ആരോഗ്യവിഭാഗം​ അറിയിച്ചു.

ഇംഗ്ലണ്ടിൽ രണ്ടാമത്തെ മരണം
ഇംഗ്ലണ്ടിൽ കൊറോണ ബാധ റിപ്പോർട്ട്​ ചെയ്​ത ഒരാൾകൂടി മരിച്ചതായി യു.കെ ചീഫ്​ മെഡിക്കൽ ഓഫിസർ ക്രിസ്​ വിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usirancoronaitalyworld newsmalayalam newsIndia News
News Summary - Coronavirus cases surpass 100,000 globally -world news
Next Story