ലോക്ഡൗൺ: ഫാഷിസ്റ്റ് നടപടി; ജനാധിപത്യ വിരുദ്ധമെന്ന് ഇലോൺ മസ്ക്
text_fieldsസാൻ ഫ്രാൻസിസ്കോ: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യപിച്ചത് ഫാഷിസ്റ്റ് നടപടിയാണെന്ന് ടെസ ്ല തലവൻ ഇലോൺ മസ്ക്. വ്യക്തിപരമായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതും സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതുമാണിതെന് നും ഇലോൺ മസ്ക് അഭിപ്രായപ്പെട്ടു. ലോക്ഡൗൺ മൂലം കാലിഫോണിയയിലെ ടെസ്ല ഇലക്ട്രിക് കാറുകളുടെ നിർമാണം നി ർത്തിവെച്ചത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ഡൗൺ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് എതിരായി അവരെ നിർബന്ധപൂർവ്വം വീടുകളിൽ തടവിലാക്കുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ തകർക്കുന്ന നടപടിയാണിതെന്നും മസ്ക് ചൂണ്ടിക്കാട്ടി.
ടെസ്ല മാത്രമല്ല, ലോക്ഡൗൺ എല്ലാ കമ്പനികൾക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആളുകൾ കോവിഡിനെ നേരിടുേമ്പാഴേക്കും മിക്ക ചെറു കമ്പനികളും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ജനങ്ങൾ കോപാകുലരാണെന്നാണ് തനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. വീടിന് പുറത്തുപോകാൻ ആർക്കും അനുവാദമില്ല. അഥവാ പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യപ്പെടുന്നു. ഇത് ഫാഷിസ്റ്റ് നടപടിയാണെന്നും ജനാധിപത്യമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്വാതന്ത്ര്യമല്ല, ജനങ്ങളുടെ അവകാശമായ സ്വാതന്ത്ര്യം തിരിച്ചു നൽകണമെന്നും ഇലോൺ മസ്ക് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.