ട്രംപിെൻറ പരിഷ്കരിച്ച യാത്രവിലക്ക് ഉത്തരവ് തടഞ്ഞു
text_fieldsവാഷിങ്ടൺ: ബുധനാഴ്ച നടപ്പാക്കാൻ പദ്ധതിയിട്ടിരുന്ന പരിഷ്കരിച്ച യാത്രവിലക്ക് ഉത്തരവിന് ഹവായ് കോടതിയുടെ താൽക്കാലിക നിരോധനം. മൂന്നാംതവണയാണ് വിവാദ യാത്രവിലക്ക് ഉത്തരവിൽ പരിഷ്കരണങ്ങളുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തുവരുന്നത്. വിലക്ക് താൽക്കാലികമായി റദ്ദാക്കണമെന്ന ഹവായ്സംസ്ഥാനത്തിെൻറ അപേക്ഷ ജഡ്ജി ഡെറിക് വാട്സൺ പരിഗണിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് വീണ്ടും ഉത്തരവുമായെത്തിയത്. ഇതുപ്രകാരം ഛാഡ്, ഇറാൻ, ലിബിയ, ഉത്തരകൊറിയ, സൊമാലിയ, സിറിയ, യമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വെനിസ്വേലയിലെ സർക്കാർ ഉേദ്യാഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും യു.എസിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചു.
ദേശീയതയുടെ പേരുപറഞ്ഞുള്ള വിവേചനമാണ് ട്രംപ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ജഡ്ജി നിരീക്ഷിച്ചു. യു.എസിെൻറ ദേശീയ താൽപര്യത്തിന് അപകടമുണ്ടാക്കുന്നവരാണ് ഇൗ രാജ്യങ്ങളിലെ ആളുകളെന്നത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. മുസ്ലിംരാജ്യങ്ങൾക്ക് യു.എസിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തി ജനുവരിയിലാണ് ട്രംപ് ആദ്യമായി ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കുന്നതിൽ നിയമപരമായ വെല്ലുവിളി നേരിട്ടതിനാൽ മാർച്ചിൽ വീണ്ടും പരിഷ്കരിച്ച ഉത്തരവുമായെത്തി. അതും നിയമക്കുരുക്കിലായതോടെയാണ് മൂന്നാമതും രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.