കോവിഡ് വില്ലനായ മരണത്തിനും ഇൗ ദമ്പതികളെ പിരിക്കാനായില്ല
text_fieldsവേർപിരിക്കാനാവാത്ത ദമ്പതികൾ എന്നായിരുന്നു ബന്ധുക്കളും നാട്ടുകാരും അവരെ വിളിച്ചിരുന്നത്. ലോകമാകെ പടർന്ന കോവിഡ് ബാധ വില്ലനായി എത്തിയപ്പോഴും മരണത്തിനും അവരെ പിരിക്കാനായില്ല. ഫ്ലോറിഡയിലെ 74 കാരനായ സ്റ്റുവ ാർട്ട് ബെയ്ക്കറും 72 കാരിയായ അഡ്രിയാൻ ബെയ്ക്കറും നീണ്ട 51 വർഷത്തെ ദാമ്പത്യം ആഘോഷിക്കുന്നതിനിടയിലാണ് കോവി ഡ് അവരെ കീഴ്പ്പെടുത്തിയത്. ആറുമിനിറ്റിെൻറ വ്യത്യാസത്തിലായിരുന്നു ഇരുവരുടെയും മരണം.
കോവിഡ് എത്രത്തോളം ഭീകരമാെണന്ന് അറിയിക്കുന്നതിനായി ദാരുണ സംഭവം വിവരിക്കുന്ന വിഡിയോ മകൻ ബഡ്ഡി ബെയ്ക്കർ പുറത്തുവിട്ടു. പിതാവിെൻറയും മാതാവിെൻറയും സ്നേഹത്തിെൻറ ഓർമയിൽ എന്ന ചെറുകുറിപ്പോടെയാണ് മകൻ സംഭവം വിവരിക്കുന്നത്.
കോവിഡ് പടർന്നു പിടിച്ച മാർച്ച് പകുതിയോടെ ഇരുവരെയും വീട്ടുനിരീക്ഷണത്തിലാക്കിയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം പിതാവ് സ്റ്റുവാർട്ടിെൻറ ആരോഗ്യനിലയിൽ ചെറിയ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി. ആ സമയം അഡ്രിയാനിന് ശാരീരിക അസ്വസ്ഥതകൾ ഒന്നുമില്ലായിരുന്നു.
പിന്നീട് ആശുപത്രിയിൽനിന്ന് സ്റ്റുവാർട്ടിന് കോവിഡ് 19 പോസിറ്റീവാണെന്ന് അറിയിച്ചു. ഇതേ തുടർന്ന് അഡ്രിയാനെയും മുൻകരുതലിെൻറ ഭാഗമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയിൽ യാതൊരു തരത്തിലുള്ള രോഗലക്ഷണമുണ്ടായിരുന്നില്ലെന്നും മകൻ പറയുന്നു. എന്നാൽ പരിശോധനയിൽ അഡ്രിയാെൻറ ശരീരത്തിലെ ഒാക്സിജെൻറ അളവ് വളരെ താഴെയായിരുന്നു. കൂടാതെ ആന്തരികാവയവങ്ങളുടെ പ്രവർത്തനവും മന്ദഗതിയിലായിരുന്നു. തുടർന്ന് ഇരുവരെയും ഒരു മുറിയിലെ വെൻറിലേറ്റർ സൗകര്യത്തിലേക്ക് മാറ്റി. എന്നാൽ മിനിട്ടുകളുടെ വ്യത്യാസത്തിൽ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
In loving memory of my mom and dad- please make the tough and right choice and help stop the spreading of this virus. pic.twitter.com/FqVEWjdscq
— Buddy Baker (@ESG_Baker) March 31, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.