Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്ത്​ 20 ലക്ഷം...

ലോകത്ത്​ 20 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ

text_fields
bookmark_border
ലോകത്ത്​ 20 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ
cancel

ന്യൂയോർക്ക്​: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 20,000,43 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. രോഗ ബാധിതരുടെ എണ്ണം 20 ലക്ഷമായിട്ടും രോഗത്തെ പിടിച്ചുകെട്ടാനാകാത്തത്​ ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്​.

വിവിധ രാജ്യങ്ങളിലായി മഹാമാരിയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു. രോഗികളുടെ എണ്ണവും മരണവും ഏറ്റവും കൂടുതൽ​ റ​ിപ്പോർട്ട്​ ​െചയ്​തത്​ അമേരിക്കയിലാണ്​. അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം ആറുലക്ഷം കടന്നിട്ടുണ്ട്​. ഇവിടെ മരിച്ചവരുടെ എണ്ണം 20,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2000ത്തിൽ അധികംപേരാണ്​ അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ രോഗബാധ റിപ്പോർട്ട്​ ചെയ്യുന്നത്​ ലോക​ാരോഗ്യ സംഘടനയെ ഉൾപ്പെടെ ആശങ്കയിലാക്കുന്നുണ്ട്​. ബംഗ്ലാദേശിലും ആ​ഫ്രിക്കൻ രാജ്യങ്ങളിലും രോഗം വർധിക്കാനാണ്​ സാധ്യ​തയെന്നാണ്​ നിഗമനം. സ്​ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ചൈനയിൽ ജനജീവിതം പഴയ നിലയിൽ പുനരാരംഭിച്ചാൽ വീണ്ടും വൈറസ്​ വ്യാപനത്തിനുള്ള സാധ്യത തള്ളികളയാനാകില്ലെന്നാണ്​ കണക്കുകൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinauscoronaworld newsmalayalam newscovid 19
News Summary - Covid 19 Patients 20 Lakh Crossed -World news
Next Story