കോവിഡ്-19: അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്ക് 30 ദിവസത്തെ യാത്ര വിലക്ക്
text_fieldsവാഷിങ്ടൺ: കോവിഡ്-19 വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ 26 യൂറോപ്യൻ രാജ്യങ്ങൾക്ക് 30 ദിവസ ത്തെ യാത്രവിലക്കുമായി യു.എസ്. യൂറോപ്പിൽനിന്ന് യു.എസിലേക്കും തിരിച്ചുമുള്ള യാത്രക്കാണ് വിലക്ക്. ബ്രിട്ടനെയും അയർലൻഡിനെയും വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയ ാഴ്ച അർധരാത്രിയോടെ നിയന്ത്രണം പ്രാബല്യത്തിൽ വരും. യു.എസ് പൗരന്മാർക്കും ഇളവുണ്ട്.
അമേരിക്കൻ ജനതയുടെ സംരക്ഷണാർഥമാണ് കഠിനമെങ്കിലും അനിവാര്യമായ നിയന്ത്രണം െകാണ്ടുവരുന്നതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. യൂറോപ്യൻ യൂനിയൻ(ഇ.യു)ഇത്തരം പ്രതിരോധനടപടികൾ സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. യു.എസിൽ കോവിഡ് പടരുേമ്പാഴും ട്രംപ് നടപടിയെടുക്കുന്നില്ലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.
യു.എസിൽ 1135 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേർ മരിക്കുകയും ചെയ്തു. വൈറസ് ബാധ തടയാൻ കാലിഫോർണിയയിൽ പൊതുപരിപാടികൾ റദ്ദാക്കി. വൈറസ് ബാധയേറ്റവർക്ക് നികുതിയടക്കാനുള്ള സമയപരിധി ഏപ്രിൽ 15 വരെ നീട്ടിയതായി ട്രംപ് അറിയിച്ചു.
അതിനിടെ, യു.എസിെൻറ യാത്രവിലക്കിനെ ഇ.യു അപലപിച്ചു. കോവിഡ്-19 എല്ലാ വൻകരയെയും അത് ബാധിച്ചിട്ടുണ്ട്. യു.എസിെനപ്പോലെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനു പകരം എല്ലാവരും ഒന്നിച്ചുനിന്നു പോരാടേണ്ട സമയമാണിതെന്ന് ഇ.യു പ്രസിഡൻറുമാരായ അർസുല വോൺ ദെർ ലിയനും ചാൾസ് മൈക്കിളും പറഞ്ഞു. കോവിഡ്-19 തകർത്ത ആഗോളവിപണിക്ക് വീണ്ടും തിരിച്ചടിയാകുന്ന തീരുമാനമാണ് യു.എസിേൻറതെന്നും ഈ സാഹചര്യത്തിൽ ആഗോള മാന്ദ്യ സാധ്യതയുണ്ടെന്നും സാമ്പത്തിക ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകി. ട്രംപിെൻറ പ്രഖ്യാപനത്തോടെ ആഗോള ഓഹരികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. എണ്ണവിലയും ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.