ലോകത്ത് 46.28ലക്ഷം കോവിഡ് ബാധിതർ; റഷ്യയിൽ രോഗമുക്തി നിരക്ക് 60 ശതമാനം
text_fieldsവാഷിങ്ടണ്‍: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,628,356 ആയി. വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 308,645 ആയി.17,58 ലക്ഷംപേര്‍ രോഗവിമുക്തരായി. 2,561,672 പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.13 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.
അമേരിക്കയിൽ കോവിഡ് മരണം 88,507 ആയി. 1,484,285 രോഗബാധിതരാണ് രാജ്യത്തുള്ളത്. മരണനിരക്കിൽ രണ്ടാം സ്ഥാനത്തുള്ള യു.കെയിൽ 33,998 പേരാണ് മരിച്ചത്്. ഇറ്റലിയിൽ മരണം 31,610 ആയി. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് ബ്രസീലിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ 2068 പുതിയ കേസുകളും 145 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 220,291 ആയി. മരണസംഖ്യ 14,962 ആയി ഉയർന്നു.
അതേസമയം, റഷ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 220,291 ആയി. കോവിഡ് കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്. രാജ്യത്ത് വൈറസ് മൂലം ജീവൻ നഷ്ടമായത് 2,418 പേർക്കാണ്. ഇതുവരെ 60,000ത്തോളം പേര്‍ റഷ്യയില്‍ രോഗമുക്തി നേടിയിട്ടുണ്ട്.
കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയില്‍ സ്ഥിരീകരിച്ച കേസുകള്‍ 82,933ആണ്. അതേ സമയം ഇന്ത്യയില്‍ 85,784 കോവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. എന്നാൽ ഇന്ത്യയേക്കാള്‍ കൂടുതല്‍ മരണം സംഭവിച്ചത് ചൈനയിലാണ്. ഇന്ത്യയിൽ ഇതുവരെ 2753 പേരാണ് മരിച്ചത്. ചൈനയിലെ ഔദ്യോഗിക കണക്ക് പ്രകാരം 4,633 പേർ മരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.