കോവിഡ്: ഏറ്റവുമധികം മരണം യു.എസിൽ
text_fieldsവാഷിങ്ടൺ: ബുധനാഴ്ചയോടെ അമേരിക്കയിൽ കോവിഡ് മരണം ലക്ഷം കവിഞ്ഞു. ഇതോടെ, കോവിഡ് ബാധിച്ച് ലോകത്ത് ഏറ്റവുമധികം മരണമുണ്ടായ രാജ്യം അമേരിക്കയായി. യു.എസിലെ മരണനിരക്കിൽ മൂന്നിലൊന്നും പ്രമുഖ നഗരങ്ങളായ ന്യൂയോർക്, ന്യൂജഴ്സി, കണക്ടികട്ട് എന്നിവിടങ്ങളിലാണ്.
കഴിഞ്ഞ മൂന്നുമാസംകൊണ്ട് അമേരിക്കൻ സമ്പദ്വ്യവസ്ഥക്കും വൻ തിരിച്ചടിയുണ്ടായി. 35 ലക്ഷത്തോളംപേർക്ക് തൊഴിൽ നഷ്ടമായി. അതേസമയം, നിലവിൽ മരണനിരക്കും പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞുവരുകയാണ്. ഇത് കണക്കിലെടുത്ത് 50ഓളം നഗരങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. 1.69 ദശലക്ഷംപേരാണ് അമേരിക്കയിലെ രോഗബാധിതർ. ലോകത്തെ കോവിഡ് ബാധിതരിൽ 30 ശതമാനം വരും ഇത്. ജനുവരി 21ന് വാഷിങ്ടണിലാണ് ആദ്യ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.