യു.എസിൽ കോവിഡ് വാക്‌സിൻ പരീക്ഷണം അവസാനഘട്ടത്തിലേക്ക്
text_fieldsന്യൂയോർക്ക്: യു.എസിൽ പരീക്ഷിച്ച ആദ്യത്തെ കോവിഡ് -19 വാക്സിൻ വഴി ആളുകളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിച്ചെന്ന് ഗവേഷകർ. അവസാനഘട്ട പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, ബയോടെക്നോളജി കമ്പനി മോഡേണയുമായി ചേർന്ന് നടത്തിയ പരീക്ഷണങ്ങളിൽ വികസിപ്പിച്ചെടുത്ത വാക്സിൻ ജൂലൈ 27ന് കൂടുതൽ ആളുകളിൽ പരീക്ഷിക്കും.
കൊറോണ വൈറസിന് ഈ വാക്‌സിൻ പര്യാപതമാണോ എന്നറിയാൻ 30,000 പേരിൽ പഠനം നടത്തും. ഇത്രയധികം ആളുകളിൽ നടത്തുന്ന പരിശോധന കോവിഡ് വാക്‌സിൻ പരീക്ഷണരംഗത്ത് ഇതാദ്യമാണ്.
ആദ്യഘട്ടത്തിൽ പരീക്ഷണം നടത്തിയ 45 പേരിൽ വിജയകരമായിരുന്നെന്ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഗവേഷകർ പ്രസ്‌താവിച്ചു. വാക്‌സിൻ വഴി പ്രതിരോധശേഷി വർധിപ്പിക്കാൻ ആദ്യഘട്ട പരീക്ഷണത്തിൽ സാധിച്ചെങ്കിലും കൂടുതൽ ആളുകളിലെ പരിശോധനാഫലം അനുസരിച്ചായിരിക്കും അന്തിമഫലം. ഈ വർഷാവസാനത്തോടെ വ്യാപകമായി വിതരണത്തിന് വാക്സിൻ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മോഡേണ പ്രസിഡൻറ് സ്റ്റീഫൻ ഹോഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.