യു.എസിൽ സ്ഥിതി രൂക്ഷം; സ്പെയിനിൽ കേസുകൾ കുറയുന്നു
text_fieldsന്യൂയോർക്: ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ യു.എസിൽ. മരണസംഖ്യയും കുതിച്ചുയരുകയാണ്. 24 മണിക് കൂറിനിടെ 1480 പേരാണ് മരണത്തിനു കീഴടങ്ങിയത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7328 ആയി. മഹാമാരി പടർന്നു പിടിച്ചശേഷം ആദ്യമായാണ് ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ ഇത്രയേറെ മരിക്കുന്നത്. മൂന്നുലക്ഷത്തോളം ആളുകൾക്ക് രോഗബാധയുണ്ട്. രോഗം പടർന്നതോടെ രാജ്യത്ത് മാസ്ക്കിനും ക്ഷാമം നേരിടുകയാണ്. ചൈനയിൽനിന്ന് യു.എസിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും മാസ്ക് ഇറക്കുമതി ചെയ്തിരുന്നു.
അതിനിടെ രണ്ടുലക്ഷത്തോളം മാസ്കുകൾ യു.എസ ് കൊള്ളയടിച്ചുവെന്ന ആരോപണവുമായി ജർമനി രംഗത്തുവന്നു. മാസ്കുകളും മെഡിക്കൽ ഉപകരണങ്ങളും വൻതോതിൽ സംഭരിക്കാനും യു.എസ് ശ്രമിക്കുന്നുണ്ട്.
യു.എസിൽ ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഒറ്റ ദിവസം 562 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. ഓരോ രണ്ടരമിനിറ്റിലും ഒരാൾ വീതം മരിക്കുന്നതായി ഗവർണർ ആൻഡ്ര്യൂ കൂമോ അറിയിച്ചു. ആയിരങ്ങൾ ഇനിയും മരണപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ന്യൂയോർക്കിലെ മോർച്ചറികൾ നിറഞ്ഞിരിക്കയാണ്. വൈറസ് ബാധിതരുടെ എണ്ണത്തിലും ന്യൂയോർക് തന്നെയാണ് മുന്നിൽ. ലക്ഷം പേർക്കാണ് രോഗബാധയുള്ളത്. ആകെ മരണം 3218 ആയി.
മരണനിരക്കിൽ ന്യൂജഴ്സിയാണ് രണ്ടാമത്. ന്യൂജഴ്സിയിൽ മരിച്ചവരോടുള്ള ആദരസൂചകമായി പതാക താഴ്ത്തിക്കെട്ടാൺ ഗവർണർ ഫിലിപ്പ് ഡി മർഫി നിർദേശിച്ചു. ഇറ്റലിയിൽ 766 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ഇവിടെ ആകെ മരണം 14,681 ആയി. സ്പെയിനിൽ 24 മണിക്കൂറിനിടെ 850 പേർ കൂടി മരിച്ചു. 11198 ആണ് ആകെ മരണം. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 1120 പേർ മരിച്ചതായാണ് റിപ്പോർട്ട്. ആകെ മരണം 6507 ആയി. ബ്രിട്ടനിൽ മരണസംഖ്യ 3605 ആയി. വെള്ളിയാഴ്ച 684 പേരാണ് മരിച്ചത്. രണ്ടു നഴ്സുമാരും കോവിഡ് ബാധിച്ച് മരിച്ചു. ഫോക്ലൻഡ് ദ്വീപിലും ആദ്യമായി കോവിഡ് കേസ് സ്ഥിരീകരിച്ചു.
രണ്ടുദിവസമായി രാജ്യത്ത് കോവിഡ് മരണം കുറഞ്ഞുവരുന്നതായ ശുഭവാർത്ത പങ്കുവെച്ച് സ്പെയിൻ. വ്യാഴാഴ്ച 950 പേർ മരിച്ചതായാണ് റിപ്പോർട്ട്. അതിനുശേഷം മരണസംഖ്യ കുറവാണെന്നാണ് അധികൃതർ പറയുന്നത്. പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളും കുറവുണ്ട്. കോവിഡ് വ്യാപനം തടയാൻ തുർക്കിയിൽ 20 വയസ്സിനു താഴെയുള്ളവർക്ക് കർഫ്യൂ ഏർപ്പെടുത്തി. വെള്ളിയാഴ്ച അർധരാത്രി മുതൽ കർഫ്യൂ പ്രാബല്യത്തിലാണ്.
ഇസ്തംബൂൾ, അങ്കാറ ഉൾപ്പെടെ 31 നഗരാതിർത്തികൾ അടച്ചിടാനും തീരുമാനിച്ചു.
15 ദിവസത്തേക്ക് ഈ നഗരങ്ങളിൽ നിന്ന് അകത്തേക്കും പുറത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ഉപയോഗവും നിർബന്ധമാക്കി. തുർക്കിയിൽ 425 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 20,921പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫലസ്തീനിൽ 22 പേർക്കും ഇസ്രായേലിൽ 571 പേരിലും കോവിഡ് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.