ലോകത്ത് കോവിഡ് ബാധിതർ 1.8 കോടി; ആകെ മരണം 6.92 ലക്ഷം
text_fieldsന്യൂയോർക്: ലോകത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.8 കോടിയായി. ഇന്നലെ മാത്രം 2,17,901 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 4,404 പേർകൂടി മരണത്തിന് കീഴടങ്ങിയപ്പോൾ ആകെ മരണം 6,92,420 ആയി.
1.14 കോടി പേർ രോഗമുക്തി നേടിയപ്പോൾ നിലവിൽ ചികിത്സയിൽ തുടരുന്നത് 60.97 ലക്ഷം പേരാണ്.
അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 49,038 പേർക്കാണ് പുതിയതായി രോഗബാധ. 467 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 48 ലക്ഷമായും മരണം 1.58 ലക്ഷമായും ഉയർന്നു.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിൽ ഇന്നലെ 24,801 പേർക്കാണ് പുതിയതായി രോഗബാധ. 514 പേർ മരിച്ചു. ആകെ രോഗബാധിതർ 27 ലക്ഷമായും മരണം 94,130 ആയും ഉയർന്നു.
വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്ക് പ്രകാരം ഇന്ത്യയിൽ ഇന്നലെ 52,783 പേർക്കാണ് രോഗബാധ. ഔദ്യോഗിക കണക്കുകൾ ലഭ്യമായിട്ടില്ല. 758 പേർ ഇന്നലെ മരിച്ചതായും വേൾഡോമീറ്റർ വെബ്സൈറ്റിൽ പറയുന്നു.
മെക്സിക്കോയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മരണമുണ്ടായത്. 784 പേർക്ക് ജീവൻ നഷ്ടമായി. ആകെ മരണം 47,472 ആയി ഉയർന്നു. മെക്സികോയിൽ 4,34,193 പേർക്കാണ് ആകെ രോഗബാധ.
കോവിഡിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിൽ ഇന്നലെ മരണം റിപ്പോർട്ട് ചെയ്തില്ല. 49 പേർക്കാണ് പുതുതായി രോഗബാധ. ചൈനയിലെ ആകെ രോഗബാധിതർ 84,385ഉം ആകെ മരണം 4634ഉം ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.