90 കൊലപാതകങ്ങൾ; യു.എസിനെ നടുക്കി കൊടും കുറ്റവാളി
text_fieldsവാഷിങ്ടൺ: ടെക്സസ് ജയിലിൽ ആഴ്ചയിലൊരിക്കൽ നരച്ച തലമുടിയുള്ള ഒരാളെ വീൽചെയറിൽ കനത്ത സുരക്ഷാ അകമ്പടിയോടെ അഭിമുഖത്തിനായുള്ള മുറിയിലേക്ക് കൊണ്ടുവരും. അവിടെവെച്ച് തെൻറ കുറ്റകൃത്യങ്ങളെക്കുറിച്ച് അയാൾ വിവരിക്കും. പ്രമേഹവും ഹൃദ്രോഗവും അലട്ടുന്നുണ്ടായിരുന്നു ആ മനുഷ്യനെ. ഏറെക്കാലം മുമ്പ് വിവിധയിടങ്ങളിൽവെച്ച് ചെയ്തുകൂട്ടിയ കൊലപാതകങ്ങൾ ഒാർത്തെടുക്കും. നിശാക്ലബുകളിലും തെരുവുകളിലുമുള്ള സ്ത്രീകളെ ആക്രമിച്ചതിനെക്കുറിച്ച്, കാറിെൻറ പിൻസീറ്റിൽവെച്ച് അവരെ കൊലപ്പെടുത്തിയതിനെക്കുറിെച്ചല്ലാം സംസാരിക്കും. 78 വയസ്സുള്ള കൊടുംകുറ്റവാളിയുടെ പേര് സാമുവൽ ലിറ്റിൽ എന്നാണ്.
90ലേറെ കൊലപാതകങ്ങൾ നടത്തിയതായി സമ്മതിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 80കളിൽ ലോസ് ആഞ്ജലസിലെ മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ മൂന്നു ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 14 സംസ്ഥാനങ്ങളിൽ സ്ത്രീകൾ കൊല്ലപ്പെട്ട സംഭവങ്ങളിലും സാമുവലിെൻറ നേർക്ക് സംശയമുന നീണ്ടു. 30 കൊലപാതകക്കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാമുവലിെൻറ പങ്ക് തെളിയിക്കാനായി. കൂടുതൽ കൊലപാതകങ്ങളിൽ പങ്ക് കണ്ടെത്താൻ വർഷങ്ങളായി ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചുവരുകയാണ്. അമേരിക്കയിലെ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയ റെക്കോഡ് ഗാരി റിഡ്ജ്വെയുടെ പേരിലായിരുന്നു. 1980നും 90നുമിടെ 49 കൊലപാതകങ്ങളാണ് ഗാരി ചെയ്തുകൂട്ടിയത്. അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ െകാലപാതകങ്ങൾ നടത്തിയത് സാമുവൽ ആണെന്ന് ടെക്സസ് കോടതി സ്ഥിരീകരിച്ചിട്ടുണ്ട്.
1956ൽ ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെയാണ് സാമുവലിനെ ആദ്യമായി ഒരു കേസിൽ അറസ്റ്റ് ചെയ്യുന്നത്. ദുർഗുണപരിഹാര പാഠശാലയിൽ പാർപ്പിച്ചു. 1975ൽ 11 സംസ്ഥാനങ്ങളിൽ നടത്തിയ കുറ്റകൃത്യങ്ങൾക്ക് 26 തവണ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് മോചിപ്പിച്ചു. കാണാതായ 22 വയസ്സുള്ള ലൈംഗികത്തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് 1982ൽ വീണ്ടും അറസ്റ്റ്. കൊലപാതകത്തിനു തെളിവുകളില്ലാത്തതിനാൽ രണ്ടു വർഷത്തിനുശേഷം മോചനം ലഭിച്ചു. മറ്റൊരു കേസിൽ 1984ൽ വീണ്ടും അറസ്റ്റിലായി. മോചിപ്പിക്കപ്പെടുേമ്പാൾ മറ്റൊരു കുറ്റകൃത്യം നടത്തും. ഇങ്ങനെ ജീവിതത്തിെൻറ ഏറിയ പങ്കും ജയിലിൽ കഴിഞ്ഞു. ഇപ്പോൾ ടെക്സാസ് കോടതിയിൽ വിചാരണത്തടവുകാരനാണ് സാമുവൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.