43 വര്‍ഷത്തിനു ശേഷം ക്യൂബ വീണ്ടും പ്രധാനമന്ത്രിയെ നിയമിച്ചു
text_fieldsഹവാന: 43 വര്‍ഷത്തെ ഇടവേളക്കു ശേഷം ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടം പ്രധാനമന്ത്രിയെ നിയമിച്ചു. ദീർഘകാലമായി ടൂറിസം മന്ത്രിയായ മാനുവല്‍ മരേരോ ക്രൂസിനെയാണ് പ്രസിഡൻറ് മിഖായേല്‍ ഡയസ് കാനല്‍ പ്രധാനമന്ത്രിയായി നിയമിച്ചത്. 1976നു ശേഷം ആദ്യമായാണ് ക്യൂബയില്‍ പ്രധാനമന്ത്രി നിയമനം നടക്കുന്നത്.
അധികാര വികേന്ദ്രീകരണത്തിെൻറയും തലമുറ മാറ്റത്തിെൻറയും ഭാഗമായാണ് 56കാരനായ മേരേരോയുടെ നിയമനം. പ്രധാനമന്ത്രിയെ നിയമിക്കാനുള്ള നിർദേശത്തിന് ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗീകാരം നൽകിയതായി ദേശീയ അസംബ്ലിയിൽ മരേരോയെ നാമനിർദേശം ചെയ്ത പ്രസിഡൻറ് കാനൽ പറഞ്ഞു. ഐകകണ്േഠ്യനയാണ് ദേശീയ അസംബ്ലി പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുൻ പ്രസിഡൻറും പാർട്ടി നേതാവുമായ റാഉൾ കാസ്‌ട്രോ മരേരോയെ ഹസ്തദാനം ചെയ്തു.
രാജ്യത്തിെൻറ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ടൂറിസം മേഖലയെ വളർത്തുന്നതിൽ മരേരോ മികച്ച സംഭാവനയർപ്പിച്ചതായി പ്രസിഡൻറ് കാനൽ പറഞ്ഞു. 2004 മുതൽ മരേരോ ടൂറിസം മന്ത്രിയാണ്. ഫിദല്‍ കാസ്‌ട്രോ, സഹോദരൻ റാഉൾ കാസ്‌ട്രോ എന്നിവർക്കു ശേഷം കാനൽ സർക്കാറിലും ആ പദവിയിൽ തുടർന്നു. സൈന്യത്തിെൻറ ഉടമസ്ഥതയിലുള്ള ഗവിയോട്ട ഹോട്ടൽ ഗ്രൂപ്പിെൻറ വൈസ് പ്രസിഡൻറായി 1999ലാണ് മരേരോ പ്രവർത്തനമാരംഭിക്കുന്നത്. തൊട്ടടുത്ത വർഷം അതിെൻറ പ്രസിഡൻറായ അദ്ദേഹം 2004ൽ മന്ത്രിയാകുംവരെ ആ പദവിയിൽ തുടർന്നു. സർക്കാർ ഉദ്യോഗസ്ഥരുടെയും പ്രവിശ്യ സർക്കാറുകളുടെയും മേലുള്ള നിയന്ത്രണം പ്രസിഡൻറിെൻറ വലംകൈയായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിക്കായിരിക്കും.
1976ൽ പ്രസിഡൻറായി ചുമതലയേൽക്കുംവരെ ഫിദൽ കാസ്ട്രോയായിരുന്നു പ്രധാനമന്ത്രി. തുടർന്ന് ഭരണഘടന ഭേദഗതിയിലൂടെ പ്രധാനമന്ത്രി പദം ഇല്ലാതാക്കി. ഈ വര്‍ഷമാണ് പ്രധാനമന്ത്രി പദം പുനഃസ്ഥാപിക്കാന്‍ ക്യൂബ തീരുമാനമെടുത്തത്. രാജ്യത്തിെൻറ വികസനത്തിലും വരുമാനത്തിലും നിർണായകമായ ടൂറിസം മേഖലയിലെ വിപുലമായ പരിചയ സമ്പത്താണ് മരേരോക്ക് പ്രധാനമന്ത്രി പദത്തിലേക്ക് വഴിയൊരുക്കിയതെന്ന് കാലിഫോർണിയയിലെ ഹോളി നെയിംസ് സർവകലാശാലയിലെ ക്യൂബ വിദഗ്ധൻ ആർതർ ലോപസ് ലെവി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.