ക്യൂബ നയം തിരുത്തി ട്രംപ്
text_fieldsവാഷിങ്ടൺ: ക്യൂബയുമായുള്ള ബന്ധം അനായാസമാക്കിയ മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ നടപടി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തിരുത്തി. കമ്യൂണിസ്റ്റ് രാഷ്്ട്രത്തോട് 1962ൽ ഏർപ്പെടുത്തിയ ഉപരോധ വ്യവസ്ഥകൾ പുനഃസ്ഥാപിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഉത്തരവ് പ്രാബല്യത്തിൽവന്നു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
മിയാമിയിൽ ഒരു റാലിയിൽ സംബന്ധിക്കവേയാണ് ട്രംപിെൻറ പ്രഖ്യാപനമുണ്ടായത്. ഒബാമ സർക്കാറിെൻറ ക്യൂബ കരാർ ഏകപക്ഷീയമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ക്യൂബയിലെ എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയച്ച്, നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ ക്യൂബയുമായുള്ള ഉപരോധം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരോധ വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതോടെ, ദ്വീപ്രാജ്യം സന്ദർശിക്കുന്നതിനും, ക്യൂബൻ സൈന്യത്തിെൻറ നിയന്ത്രണത്തിലുള്ള കമ്പനികളുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതിനും വിലക്കുണ്ടാവും. ദശാബ്ദങ്ങൾ നീണ്ട യാത്രവിലക്ക് നീങ്ങിയതോടെ ക്യൂബയിലേക്കുള്ള യു.എസ് സന്ദർശകരുടെ എണ്ണം കഴിഞ്ഞവർഷം വലിയതോതിൽ വർധിച്ചിരുന്നു. 2016ൽ 2,85,000 പേർ ക്യൂബ സന്ദർശിച്ചുവെന്നാണ് കണക്ക്. മുൻ വർഷത്തേക്കാൾ 74 ശതമാനം അധികമാണിത്. ക്യൂബയിലേക്കുള്ള സഞ്ചാരമേഖലയിൽ മാത്രം 10,000 തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
ട്രംപിെൻറ നടപടിക്കെതിരെ പാർട്ടി ഭേദെമന്യേ യു.എസ് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി. ഉപരോധവ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നത് തൊഴിലില്ലായ്മ വർധിപ്പിക്കുമെന്നും റിപ്പബ്ലിക്കനും കോൺഗ്രസ് അംഗവുമായ റിക് ക്രോഫോർഡ് അഭിപ്രായപ്പെട്ടു. അതേസമയം, ട്രംപിെൻറ നടപടിയെ ക്യൂബൻ പ്രസിഡൻറ് റാഉൾ കാസ്ട്രോ വിമർശിച്ചു. എന്നാൽ, യു.എസുമായി സഹകരണത്തിെൻറയും സംഭാഷണത്തിെൻറയും പാതയിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.