ഫിദൽകാസ്ട്രോയുടെ മരണത്തിൽ അഹ്ളാദം പ്രകടിപ്പിച്ച് അമേരിക്കയിൽ പ്രകടനം
text_fieldsമിയാമി: ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ഫിദൽകാസ്ട്രായുടെ മരണത്തിൽ അഹ്ളാദം പ്രകടിപ്പിച്ച് അമേരിക്കയിലെ മിയാമിയിൽ പ്രകടനം. അമേരിക്കയിലെ ക്യൂബൻ വംശജരാണ് മിയാമിയിലെ ലിറ്റിൽ ഹവാനയിൽ കാസ്ട്രോയുടെ മരണവാർത്ത അറിഞ്ഞതിനു ശേഷം ആഹ്ളാദപ്രകടനം നടത്തിയത്.
കാസ്ട്രോയുടെ മരണവാർത്ത അറിഞ്ഞയുടൻ ശനിയാഴ്ച രാവിലെ ക്യൂബൻ പതാകകളുമായി പാത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ജനങ്ങൾ ഹവാനയിൽ റോഡുകൾ കയ്യടക്കുകയായിരുന്ന. ചിലർ റോഡിൽ പടക്കം പൊട്ടിക്കുകയും ചെയ്തു.
മിയാമിയിലെ ജനസംഖ്യയിൽ 70 ശതമാനത്തോളം വരുന്ന ജനത ഹിസ്പാനിക്, ലാറ്റനോ വിഭാഗത്തിൽ പെടുന്നവരാണ്. അതിൽ തന്നെ ഭൂരിപക്ഷവും ക്യൂബൻ വംശത്തിലുള്ളവരാണ്.ക്യൂബയിൽ ഫിദൽ കാസ്ട്രോയുടെ ഭരണകാലത്താണ് ഇവർ ഭൂരിഭാഗവും അമേരിക്കയിലേക്ക് കുടിയേറിയത്. ക്യൂബൻ വിപ്ളവം ആരംഭിച്ച് 15 വർഷത്തിനുള്ളിൽ എകദേശം അഞ്ച് ലക്ഷം പൗരൻമാർ അമേരിക്കയിലെത്തിെയന്നാണ് കണക്ക്. ഫിദൽ കാസ്ട്രോയുടെ നയങ്ങളോടും രാഷ്ട്രീയത്തോടും വിയോജിപ്പുള്ളവരാണ് ഇത്തരത്തിൽ കുടിയേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.