സൈബർ സുരക്ഷക്ക് റഷ്യ-യു.എസ് സംയുക്ത നീക്കം: ട്രംപ് പിന്മാറി
text_fieldsവാഷിങ്ടൺ: സൈബർ സുരക്ഷക്ക് റഷ്യയുമായി ചേർന്ന് പുതിയ സംഘം രൂപവത്കരിക്കാനുള്ള നീക്കത്തിൽനിന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്മാറി. ശീതസമര കാലം മുതൽ തുടരുന്ന കടുത്ത ഭിന്നത മറന്ന് ഇരു രാജ്യങ്ങളും സൗഹൃദത്തിെൻറ വഴിയിലേക്കെന്ന് സൂചന നൽകി കഴിഞ്ഞ ദിവസമാണ് ട്രംപ് സംയുക്ത സൈബർ സുരക്ഷ യൂനിറ്റ് പ്രഖ്യാപിച്ചത്. അമേരിക്കയിൽ ഇതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ തൽക്കാലം നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഹാംബർഗിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി നടന്ന ചർച്ചകളിലാണ് പതിറ്റാണ്ടുകൾക്കു ശേഷം ആദ്യമായി ഇരു രാജ്യങ്ങളും സംയുക്ത സംരംഭത്തിന് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടികൾ ഹാക്ക് ചെയ്യുന്നതുൾപ്പെടെ വിഷയങ്ങൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വിഭാഗമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
എന്നാൽ, റിപ്പബ്ലിക്കൻ സെനറ്റർമാരായ ലിൻഡ്സെ ഗ്രഹാം, േജാൺ മക്കെയ്ൻ, മരിയോ റൂബിയോ തുടങ്ങി പ്രമുഖരും പ്രതിപക്ഷവും ഒരുപോലെ പ്രതിഷേധവുമായി ഇറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.