‘എെൻറ ഡാഡി ലോകത്തെ മാറ്റിമറിച്ചു’ ഫ്ലോയിഡിെൻറ മകളുടെ വാക്കുകൾ കണ്ണീരാകുന്നു -വിഡിയോ
text_fieldsടൊറൊേൻറാ: ‘എെൻറ ഡാഡി ലോകത്തെ മാറ്റിമറിച്ചു’ ജോർജ് േഫ്ലായിഡിെൻറ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ മകൾ ജിയന്നയുടെ വാക്കുകൾ കണ്ണീരും പ്രതീകവുമാകുന്നു. ബാസ്കറ്റ് ബാൾ താരം സ്റ്റീഫൻ ജാക്സെൻറ തോളിൽ ഇരുന്നാണ് ജിയന്ന പ്രതിഷേധത്തിൽ പെങ്കടുക്കുന്നത്.
പ്രതിഷേധത്തിനിടെ ‘എെൻറ ഡാഡി ലോകത്തെ മാറ്റിമറിച്ചു’എന്ന ജിയന്നയുടെ വാക്കുകൾ സ്റ്റീഫൻ ജാക്സൺ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ‘നീ പറഞ്ഞത് ശരിയാണ് ജിജി. നിെൻറ ഡാഡി ലോകത്തെ മാറ്റി മറിക്കുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് സ്റ്റീഫൻ ജാക്സൻ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഫ്ലോയിഡിെൻറ കൊലപാതകത്തെ തുടർന്ന് നടക്കുന്ന പ്രതിഷേധത്തിൽ മുൻനിരയിലുണ്ട് ഫ്ലോയിഡിെൻറ ഉറ്റ സുഹൃത്ത് കൂടിയായ സ്റ്റീഫൻ ജാക്സൺ.
ചൊവ്വാഴ്ച മിനിയോപോളിസിൽ ജോർജ് ഫ്ലോയിഡിെൻറ പങ്കാളി റോക്സി വാഷിങ്ടൺ വാർത്ത സമ്മേളനം നടത്തിയിരുന്നു. ‘ജോർജ് ഫ്ലോയിഡ് ആരെയും ദ്രോഹിക്കാത്ത നല്ല മനുഷ്യനും നല്ല പിതാവുമായിരുന്നു. ജോർജ് േഫ്ലായിഡിന് നീതി ലഭിക്കണം. അദ്ദേഹം ഞങ്ങളെ നന്നായി നോക്കി. പരിപാലിച്ചു. ഞങ്ങൾക്കായി എല്ലാം നൽകി. ഞങ്ങൾക്കുവേണ്ടി ജീവിച്ചു. മകൾ വളരുന്നത് കാണാതെയാണ് ഇപ്പോൾ വിടപറഞ്ഞത്. ഒരു പ്രശ്നം വന്നാൽ സഹായിക്കാൻ അവൾക്കിനി അച്ഛനില്ല’ - റോക്സി വാഷിങ്ടൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആറുവയസുകാരിയായ മകൾ ജിയന്നക്കൊപ്പമായിരുന്നു റോക്സി വാർത്തസമ്മേളനത്തിൽ എത്തിയത്. റോക്സിക്കും ജിയന്നക്കുമൊപ്പം മുൻ എൻ.ബി.എ താരം കൂടിയായ സ്റ്റീഫൻ ജാക്സനും വാർത്തസമ്മേളനത്തിൽ പെങ്കടുത്തിരുന്നു. ജോർജ് ഫ്ലോയിഡിനും കുടുംബത്തിനും നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. വാർത്തസമ്മേളനത്തിനുശേഷമാണ് സ്റ്റീഫനും ഫ്ലോയിഡിെൻറ കുടുംബവും പ്രതിഷേധ സമരത്തിൽ പെങ്കടുത്തത്. ഹൂസ്റ്റണിൽ അറുപതിനായിരത്തിലധികം പേർ പെങ്കടുത്ത റാലിയിൽ േഫ്ലായിഡിെൻറ കുടുംബത്തിലെ 16 പേരാണ് പെങ്കടുത്തത്.
മേയ് 25നാണ് ആേഫ്രാ -അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ യു.എസ് പൊലീസ് കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നത്. സംഭവത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യു.എസ് ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി. മിനിയാപോളിസിൽ തുടങ്ങിയ പ്രതിഷേധം രാജ്യം മുഴുവൻ പടർന്നുപിടിച്ചു.
പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസും ട്രംപ് ഭരണകൂടവും ഒരുപോലെ ശ്രമിച്ചു. രാജ്യത്ത് ലോസ് ആഞ്ചലസ്, അറ്റ്ലാൻറ, സീറ്റിൽ, മിനിയാപോളിസ് എന്നിവിടങ്ങളിൽ കൂറ്റൻ പ്രതിഷേധ റാലികൾ അരങ്ങേറിയിരുന്നു. ഇതേ തുടർന്ന് പ്രതിഷേധം ശക്തമായ വാഷിങ്ടണിൽ വീണ്ടും സൈന്യത്തെ വിന്യസിച്ചു. വർഷങ്ങളായി കറുത്ത വർഗക്കാർക്ക് നേരെയുള്ള പൊലീസിെൻറ നിലപാടും ക്രൂരതകളുമാണ് പ്രതിഷേധം ശക്തമാകാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.