ട്രംപുമായി അഭിപ്രായ ഭിന്നത; ഇന്റലിജൻസ് മേധാവി സ്ഥാനമൊഴിയും
text_fieldsന്യൂയോർക്ക്: പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതി നെ തുടർന്ന് യു.എസ് ദേശീയ രഹസ്യന്വേഷണ വിഭാഗം ഡയറക്ടർ ഡാൻ കോട്ട്സ് ട്രംപ് ഭരണ കൂടത്തിൽനിന്ന് പുറത്തേക്ക്. ആഗസ്റ്റ് 15ന് കോട്ട്സ് ഡയറക്ടർ സ്ഥാനത്തുനിന ്ന് പടിയിറങ്ങുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ടെക്സസിൽനിന്നുള്ള റിപബ്ലിക്കൻ അ ംഗം ജോൺ റാറ്റ്ക്ലിഫാണ് പുതിയ മേധാവി.
യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന ആരോപണം ശരിവെച്ചുള്ള രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്ന് ട്രംപും കോട്ടസും തമ്മിൽ ഭിന്നത രൂക്ഷമായി. റഷ്യൻ ഇടപെടൽ സംബന്ധിച്ച് കഴിഞ്ഞയാഴ്ച യു.എസ് കോൺഗ്രസ് സമിതിയുടെ വാദം കേൾക്കലിൽ ട്രംപിനെ പ്രതിേരാധിച്ച് നിയുക്ത ഇൻറലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് രംഗത്തെത്തി.
കോട്ട്സ് പദവിയിലിരുന്ന രണ്ടുവർഷ കാലയളവിൽ ഇറാൻ, റഷ്യ, ഉത്തര കൊറിയ വിഷയങ്ങളിൽ ട്രംപുമായി വിരുദ്ധാഭിപ്രായത്തിലായിരുന്നു.
ഇറാൻ ഉയർത്തുന്ന ഭീഷണിയെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിെൻറ നിഗമനങ്ങൾ ദുർബലമാണെന്ന് ജനുവരിയിൽ ട്രംപ് ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഹെൽസിങ്കിയിൽ നടന്ന റഷ്യ-യു.എസ് ഉച്ചകോടിക്കിടെ അടച്ചിട്ട മുറിയിൽ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ തന്നോട് ട്രംപ് പങ്കുവെച്ചില്ലെന്നായിരുന്നു കോട്ട്സിെൻറ മറ്റൊരു ആരോപണം. ഉത്തര കൊറിയയുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ട്രംപിെൻറ നീക്കവും ഇദ്ദേഹം എതിർത്തു. ഉ. കൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ സാധ്യതയില്ല എന്നാണ് കഴിഞ്ഞ ജനുവരിയിൽ കോട്ട്സ് യു.എസ് കോൺഗ്രസ് മുമ്പാകെ പറഞ്ഞത്.
ഡയറക്ടർ പദവിയിൽ തുടരാൻ ട്രംപ് തന്നോട് പറഞ്ഞതായി ഫെബ്രുവരിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, വിദേശനയം സംബന്ധിച്ച് ഇരുവർക്കുമിടയിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ഡയറക്ടർ സ്ഥാനത്തുനിന്ന് കോട്ട്സിെൻറ പടിയിറക്കം അനിവാര്യമായിരുന്നെന്ന് മുൻ ഇൻറലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സി.ഐ.എ, എൻ.എസ്.എ ഉൾപ്പെെടയുള്ള രഹസ്യാന്വേഷണ ഏജൻസികൾ ഡയറക്ടർക്ക് കീഴിലാണ് വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.