ന്യൂയോർക് മരണമുനമ്പ്; വിറച്ച് അമേരിക്ക
text_fieldsന്യൂയോർക്: കോവിഡ് രോഗബാധിതരുടെ എണ്ണം, പ്രതിദിനം ഏറ്റവും കൂടുതൽ മരണം തുടങ്ങി മഹാമാരിയുടെ റെക്കോഡ് വിളയാട്ടത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ് അമേരിക്ക. അ ടുത്ത രണ്ടാഴ്ച അമേരിക്കയെ സംബന്ധിച്ച് അതിനിർണായകമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തിയതോടെ ഭരണകൂടത്തിെൻറ നിസ്സഹായത വെളിപ്പെട്ടു. അതിനിടെ, അട ിയന്തര വൈദ്യസഹായവും ജീവൻരക്ഷാ മരുന്നും നൽകണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടു. വെൻറിേലറ്റർ അടക്കമുള്ളവക്കായി ചൈനയുടെ സഹായവും തേടി.
പ്രതിദിന മരണം 1,331 എന്ന് രേഖപ്പെടുത്തുകയും ഒറ്റ ദിവസം 34,196 പേർ രോഗബാധിതരാവുകയും ചെയ്തതോടെ സകല പ്രതിരോധമാർഗവും എടുത്തുപയോഗിക്കാനൊരുങ്ങുകയാണ് യു.എസ്. മാസ്ക്കുകൾക്കും ഗൗണുകൾക്കും പുറമെ മുഖകവചങ്ങൾക്കുവരെ കടുത്ത ക്ഷാമമാണ് ഏറ്റവും കൂടുതൽ രോഗബാധയും മരണവും റിപ്പോർട്ട് ചെയ്ത ന്യൂയോർക്കിലെ ഗവർണർ ആൻഡ്ര്യൂ ക്യുമോ തന്നെ ഇക്കാര്യം വെളിപ്പെടുത്തി. ഏപ്രിൽ നാലിന് 630 പേരാണ് ന്യൂയോർക്കിൽ മാത്രം മരിച്ചത്. അതോടെ അവിടെ മരിച്ചവരുെട ആകെ എണ്ണം 3,565 ആയി. രോഗബാധിതർ 1,13,704. ശനിയാഴ്ച രാവിലെ വരെ അമേരിക്കയിൽ 3.12 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 8,500നോട് അടുക്കുന്നു.
ആരോഗ്യക്ഷേമപ്രവർത്തകരുടെ ദൗർലഭ്യമാണ് അമേരിക്ക നേരിടുന്ന മറ്റൊരു പ്രതിസന്ധി. ന്യൂയോർക്കിൽ മാത്രം 85,000 ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്നടക്കമുള്ള 22,000 മെഡിക്കൽ വിദ്യാർഥികളോട് ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ ഉത്തരവിട്ടു. വെൻറിലേറ്ററുകളുടെ ക്ഷാമമാണ് മറ്റൊരു പ്രതിസന്ധി. ന്യൂയോർക്കിനുവേണ്ടി മാത്രം 17,000 വെൻറിലേറ്ററുകൾക്കാണ് ഓർഡർ നൽകിയത്. ഇതിന് ചൈനയെയാണ് അമേരിക്ക ആശ്രയിക്കുന്നത്. ചൈനയിൽ വെൻറിലേറ്ററിന് കടുത്ത ക്ഷാമമാണ്. കോവിഡ് ഇതര രോഗികളെ ശുശ്രൂഷിക്കാൻ ഒരുക്കിയ 2500 കിടക്കകളുള്ള ജാവിറ്റ്സ് കൺവെൻഷൻ സെൻറർ അടക്കം കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞു. ആദ്യ കോവിഡ്ബാധ റിപ്പോർട്ട് ചെയ്ത് 30 ദിവസംകൊണ്ടാണ് ന്യൂയോർക്ക് മരണത്താഴ്വരയായതെന്ന് ലോകം ഓർക്കണെമന്ന് ഗവർണർ പറഞ്ഞു.
ഇതിനിടെ ചൈനയിലെ വ്യവസായി സംഭാവന ചെയ്ത ആയിരം വെൻറിലേറ്ററുകൾ അമേരിക്കയിലെത്തി. അതേസമയം, പൗരന്മാരുടെ അഭ്യർഥന മാനിച്ച് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 22,000 അമേരിക്കക്കാരെ നാട്ടിലെത്തിച്ചു; കൂടുതൽ പേർ ഇന്ത്യയിൽനിന്ന്. 37,000 അമേരിക്കൻ പൗരന്മാരാണ് 60 രാജ്യങ്ങളിലായുള്ളത്. ബാക്കിയുള്ളവരെ ഈ ആഴ്ച നാട്ടിലെത്തിക്കാനായി പ്രത്യേക വിമാനത്തിൽ 70 ഷെഡ്യൂളുകൾ തയാറാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.