ട്രംപ് വിശ്വസ്തൻ ഉന്നതസ്ഥാനം രാജിവെച്ചു
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിശ്വസ്തൻ സർക്കാറിലെ ഉന്നതപദവി രാജിവെച്ചു. വിവാദ പുരുഷനും പൊലീസ് ഉദ്യോഗസ്ഥനുമായ ഡേവിഡ് ക്ലാർകാണ് ഹോംലൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻറിലെ പദവി ഉപേക്ഷിച്ചത്. ഇൗ മാസം അവസാനം ഹോംലൻഡ് സെക്യൂരിറ്റി അസിസ്റ്റൻറ് സെക്രട്ടറിയായി നിയമിക്കപ്പെടാനിരിക്കെയാണ് രാജി.
സ്ഥാനക്കയറ്റം അനിശ്ചിതമായി നീണ്ടതാണ് രാജിക്കുകാരണമെന്ന് റിപ്പോർട്ടുണ്ട്. കടുത്ത ട്രംപ് അനുകൂലിയായ ക്ലാർക്, പ്രസിഡൻറ് തെരഞ്ഞെടുപ്പ് വേളയിൽ കറുത്തവർഗക്കാരുടെ ബ്ലാക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തെ തീവ്ര ക്രിസ്ത്യൻ സംഘടനയായ കു ക്ലൂക്സ് ക്ലാനുമായി താരതമ്യം ചെയ്തത് വൻവിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.