മിഷൻ ശക്തി: ബഹിരാകാശ മാലിന്യങ്ങൾ കത്തിത്തീരും; ഇന്ത്യയെ പിന്തുണച്ച് പെൻറഗൺ
text_fieldsവാഷിങ്ടൺ: ഉപഗ്രഹവേധ മിസൈൽ പരീക്ഷണം മൂലം ഉണ്ടായ ബഹിരാകാശ മാലിന്യങ്ങൾ കത്തിനശിക്കുമെന്ന ഇന ്ത്യയുടെ വാദത്തെ പിന്തുണച്ച് പെൻറഗൺ. ബഹിരാകാശത്തെ കിടമത്സരത്തിെൻറ ലക്ഷണമായി ഇന്ത്യ ൻ ഉപഗ്രഹവേധ പരീക്ഷണത്തെ കാണണമെന്നായിരുന്നു മാർച്ച് 28ന് യു.എസ് പ്രതിരോധ സെക്രട്ടറി പാട് രിക് ഷാനഹാൻ ആവശ്യപ്പെട്ടത്. ഒരുപാടുകാലം നിൽക്കാതെ മാലിന്യം കത്തിത്തീരുമെന്ന് പ്ര തീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. പെൻറഗൺ അതേ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി വക്താവ് ചാർലി സ മ്മേഴ്സ് പറഞ്ഞു.
2007ൽ ചൈന നടത്തിയ ഉപഗ്രഹവേധ പരീക്ഷണം മൂവായിരത്തിലധികം മാലിന്യത്തുണ്ടുകളാണു സൃഷ്ടിച്ചിരുന്നത്. ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട ഏറ്റവും വലിയ മാലിന്യക്കൂമ്പാരമായിരുന്നു അത്. അന്ന് ചൈന നടത്തിയ എ സാറ്റ് മിസൈല്‍ പരീക്ഷണത്തിെൻറ ഭാഗമായി തകര്‍ന്ന ഫെങ് യുന്‍-1സി ഉപഗ്രഹത്തിെൻറ അവശിഷ്ടങ്ങൾ 2013ല്‍ ഒരു റഷ്യന്‍ ഉപഗ്രഹം തകർത്തുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ഇന്ത്യ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാണ് തഴ്ന്ന ഓർബിറ്റിലുള്ള ഉപഗ്രഹത്തിൽ പരീക്ഷണം നടത്തിയതെന്നും മാലിന്യങ്ങൾ 45 ദിവസത്തിനകം കത്തിത്തീരുമെന്നും ഇന്ത്യയിലെ മുതിർന്ന ശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ടെന്ന് ഷാനഹാൻ പറഞ്ഞു.
മാർച്ച് 27നാണ് ‘മിഷൻ ശക്തി’ എന്നു പേരിട്ട ഉപഗ്രഹവേധ മിസൈൽ (എ-സാറ്റ്) പരീക്ഷണം മൂന്നു മിനിറ്റിൽ ലക്ഷ്യംകണ്ടതായും യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്.
നേരത്തെ ഇന്ത്യയുടെ ഉപഗ്രഹവേധ പരീക്ഷണത്തെ നാസ വിമർശിച്ചിരുന്നു. പരീക്ഷണത്തിെൻറ ഭാഗമായി ഇന്ത്യയുടെ കൃത്രിമോപഗ്രഹം ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു തകർത്തതു ഭീകരമായ പ്രവൃത്തിയായിപ്പോയി.
തകർത്ത ഉപഗ്രഹം 400 കഷണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികർക്കും അപകടകരമായ സാഹചര്യമാണു സൃഷ്ടിക്കുകയെന്നും നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡൻസ്റ്റൈന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.