ബ്രിട്ടൻ മോചിപ്പിച്ച ഇറാനിയൻ കപ്പൽ ജിബ്രാൾട്ടർ തീരം വിട്ടു
text_fieldsവാഷിങ്ടൺ: ബ്രിട്ടൻ മോചിപ്പിച്ച ഇറാൻ എണ്ണക്കപ്പൽ ഗ്രേസ്-വൺ ജിബ്രാൾട്ടർ തീരം വിട്ടു. യ ൂറോപ്യൻ യൂനിയെൻറ വിലക്കുലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുെന്നന്നാരോപിച് ച് ജൂലൈ നാലു മുതൽ ബ്രിട്ടീഷ് സൈന്യം പിടിച്ചുവെച്ച കപ്പലിനെ മോചിപ്പിക്കാൻ ജിബ്രാൾട്ടർ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കപ്പലിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യ ൻ ജീവനക്കാരുണ്ട്.
ജിബ്രാൾട്ടർ തീരത്തുനിന്നു കിഴക്കൻ മെഡിറ്ററേനിയനിലൂടെ യാത്രതിരിച്ച കപ്പൽ ഗ്രീസിലെ കലമാട്ട ലക്ഷ്യംവെച്ചാണ് നീങ്ങുന്നതെന്ന് കടൽയാത്ര നിരീക്ഷണ വെബ്സൈറ്റായ മറൈൻ ട്രാഫിക് റിപ്പോർട്ട് ചെയ്തു.
മലപ്പുറം വണ്ടൂര്‍ പോരൂര്‍ സ്വദേശി പുളിയക്കോട് കെ.കെ. അജ്മൽ സാദിഖ് (26), ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിനു സമീപം മുള്ളത്ത് റോഡിൽ ഓടാട്ട് റെജിൻ (40), കാസര്‍കോട് ഉദുമ നമ്പ്യാര്‍ കീച്ചില്‍ സ്വദേശി പി. പ്രജിത്ത് പുരുഷോത്തമൻ (32) എന്നിവരാണ് കപ്പലിലെ മലയാളികൾ. നേരത്തേ, ഇന്ത്യക്കാരനായ ക്യാപ്റ്റനെയും മൂന്നു മുതിർന്ന ജീവനക്കാരെയും യൂറോപ്യൻ യൂനിയെൻറ ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച് ജിബ്രാൾട്ടർ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കുറ്റമുക്തരാക്കി ഇവരെ വിട്ടയച്ചു. ഇന്ത്യക്കാർക്കു പുറമെ റഷ്യ, ലാത്വിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് കപ്പലിലുള്ളത്.
അഡ്രിയൻ ഡരിയ എന്നു പേരുമാറ്റിയ കപ്പലിൽ പുതിയ ജീവനക്കാരാണുണ്ടാവുകയെന്ന് ഇറാൻ അധികൃതർ അറിയിച്ചു. യൂറോപ്യൻ യൂനിയൻ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് കപ്പൽ പോകില്ലെന്ന് ഇറാനിൽനിന്ന് രേഖാമൂലം ഉറപ്പുലഭിച്ചതിനെ തുടർന്നാണ് വിട്ടയക്കാൻ തീരുമാനിച്ചതെന്ന് ജിബ്രാൾട്ടർ സർക്കാർ അറിയിച്ചു. എന്നാൽ, ഇക്കാര്യം ഇറാൻ നിഷേധിച്ചു. ഗ്രേസ്-വണിെൻറ മോചനത്തിനായി കപ്പൽ സിറിയയിൽ പോകില്ലെന്ന ഉറപ്പ് തങ്ങൾ നൽകിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി പറഞ്ഞു.
അതേസമയം, കപ്പൽ ജീവനക്കാർക്ക് വിസ നിരോധനം ഏർപ്പെടുത്തുമെന്ന് യു.എസ് വിദേശ വകുപ്പ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കപ്പൽ വിട്ടുകൊടുക്കാതിരിക്കാൻ യു.എസ് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച അവസാനവട്ട അഭ്യർഥന നടത്തിയിരുന്നു. ഇറാനെതിരായ യു.എസ് ഉപരോധം യൂറോപ്യൻ യൂനിയന്‍ ബാധകമല്ലാത്തതിനാൽ യു.എസ് അഭ്യർഥന തള്ളിക്കളയുകയാണെന്ന് ജബ്രാൾട്ടർ സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.