ബോയിങ് വിമാനത്തിെൻറ ഭാരമുളള ദിനോസർ ഭീമൻ
text_fieldsവാഷിങ്ടൺ: നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ദിനോസറിന് ഒരു ബോയിങ് വിമാനത്തിെൻറ ഭാരമുണ്ടായിരുന്നുവെന്ന് ഗവേഷകർ. 2012ൽ തെക്കൻ അർജൻറീനയിൽനിന്ന് കുഴിച്ചെടുത്ത ഫോസിലുകൾ പഠനവിധേയമാക്കിയപ്പോഴാണ് തങ്ങൾക്ക് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഭാരമേറിയതും വലുപ്പംകൂടിയതുമായ ദിനോസറിെൻറ അവശിഷ്ടങ്ങളാണെന്ന് ഗവേഷകർക്ക് ബോധ്യപ്പെട്ടത്.
37 മീറ്റർ നീളവും ആറു മീറ്റർ ഉയരവുമുള്ള ദിനോസർ വിഭാഗത്തിൽപെട്ട ഇൗ ജീവിക്ക് 76 ടൺ ഭാരമുണ്ടായിരുന്നുവെന്നാണ് കണക്കുകൂട്ടൽ. ഏകദേശം ഒരു ബോയിങ് വിമാനത്തിെൻറ ഭാരത്തിന് തുല്യമാണിത്. ‘പതേഗാടൈറ്റാൻ മയോറം’ എന്ന് നാമകരണം ചെയ്ത ദിനോസറിെൻറ അസ്ഥികൾ അർജൻറീനയിലെ പാതഗോണിയ എന്ന പ്രദേശത്തുനിന്നാണ് 2012ൽ ഖനനത്തിലൂടെ കണ്ടെടുത്തത്. ഭീമാകാരം എന്ന് അർഥമുള്ള ഗ്രീക് പദമായ ടൈറ്റാനുമായി ചേർത്താണ് പുതിയ ഉരഗത്തിന് ‘പതേഗാടൈറ്റാൻ മയോറം’ എന്ന് േപരിട്ടിരിക്കുന്നത്.
ഫോസിലുകൾ ലഭിച്ചതിനെ തുടർന്ന് ദീർഘനാളത്തെ പരിശ്രമത്തിനുശേഷം ഇവ കൂട്ടിയോജിപ്പിച്ചപ്പോഴാണ് തങ്ങൾക്ക് ലഭിച്ചത് ചരിത്രത്തിലെ ഭീമാകാരന്മാരായ ദിനോസറിെൻറ അവശിഷ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞതെന്ന് അർജൻറീനയിലെ ഫെറുഗ്ലിയോ പാലിയേൻറാളജി മ്യൂസിയത്തിലെ ഗവേഷകനായ ഡിയഗോ പോൾ അറിയിച്ചു.നിലവിൽ ന്യൂയോർക്കിലെ ‘അമേരിക്കൻ മ്യൂസിയം ഒാഫ് നാച്വറൽ ഹിസ്റ്ററി’യിൽ സ്ഥാപിച്ചിട്ടുള്ള അസ്ഥികൂടത്തിെൻറ ഉടമയായ ‘ടൈറ്റാനോസർ’ എന്ന ദിനോസറിെൻറ ഫോസിലാണ് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വലുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.