അമേരിക്കൻ വിമാനത്തിൽ യാത്രികനെ കെട്ടിയിട്ടു
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ യാത്രക്കാരനെ വിമാനത്തിെൻറ സീറ്റിൽ കെട്ടിയിട്ടു. ലോസ് ആഞ്ചൽസിൽ നിന്ന് ഹവായിയിലെ ഹോനുലുലുവിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനത്തിനുള്ളിൽ നിയമാനുസൃതമല്ലാതെ പെരുമാറുകയും പൈലറ്റിെൻറയും ജോലിക്കാരുെടയും കാബിനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്ത തുർക്കി സ്വദേശി അനിൽ ഉസ്കനിലിനെയാണ് സീറ്റിൽ കെട്ടിയിട്ടത്. അനിലിെൻറ അസ്വാഭാവിക പെരുമാറ്റത്തെ കുറിച്ച് വിമാനജീവനക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് സൈനിക െജറ്റുകൾ വിമാനത്തിനെ അനുഗമിച്ചു. ഹോനുലുലുവിൽ വിമാനമിറങ്ങിയ ഉടൻ അനിലിനെ എഫ്.ബി.െഎ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ലോസ് ആഞ്ചൽസിൽ നിന്നു വിമാനം കയറുന്നതിനു മുമ്പും സുരക്ഷാമേഖലയിലൂടെ അദ്ധ്രമായി നടന്ന അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്ചോദ്യം ചെയ്തിരുന്നു. അതിനു ശേഷമാണ് അമേരിക്കൻ എയർലൈൻ ഫ്ലൈറ്റ് 31ൽ അനിൽ കയറിയത്. എന്നാൽ സ്വന്തം സീറ്റിലിരിക്കാതെ വിവിധ സീറ്റുകളിൽ മാറിയിരിക്കുകയും വിമാനത്തിലുടനീളം നടക്കുകയും ജീവനക്കാരുടെ കാബിനിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ലാപ്ടോപ്പുംകൊണ്ട് വിമാനത്തിൽ നടന്നത് യാത്രികരിൽ പരിഭ്രാന്തി ഉയർത്തി. ലാപ്ടോപ്പിലും ഇലക്ട്രോണിക് സാധനങ്ങളിലും ബോംബ് ഒളിപ്പിക്കാമെന്നും തീവ്രവാദഗ്രൂപ്പുകാരാകാമെന്നുമുള്ള സംശയം യാത്രികരിൽ ഉയർന്നു. ഇതോടെ ജീവനക്കാരുടെ സഹായത്തോടെ ഇയാളെ സീറ്റിൽ കെട്ടിയിടുകയായിരുന്നു. ഇൻറലിജൻസ് വിഭാഗത്തെ വിവരമറിയിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന്സൈനിക ജെറ്റ് വിമാനത്തെ അനുഗമിക്കുകയായിരുന്നു.
ഹോനുലുലുവിൽ വിമാനമിറങ്ങിയ ഉടൻ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തിെൻറ ബാഗുകളും മറ്റും പരിശോധിച്ചതിൽ നിന്ന് സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ പൊലീസ് കസ്റ്റഡിയിലെടുത്ത അനിലിെൻറ ഇപ്പോഴത്തെ നിലയെ കുറിച്ച് വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.