നാപ്കിൻ തുണച്ചു; 32 വർഷം മുമ്പുനടന്ന െകാലയുടെ ചുരുളഴിഞ്ഞു
text_fieldsവാഷിങ്ടൺ: യു.എസിൽ 32വർഷം മുമ്പ് നടന്ന കൊലപാതകത്തിെൻറ ചുരുളഴിയിക്കാൻ പൊലീസിന് തുണയായത് നാപ്കിൻ. 1986ൽ ബലാത്സംഗത്തിനിരയായി 12കാരി കൊല്ലപ്പെട്ട കേസ് അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താൻ നാപ്കിനുകൾ സഹായകമായത്. പിയേർസ് കൗണ്ടി പ്രോസിക്യൂട്ടർമാർ കഴിഞ്ഞദിവസം പ്രതി ഗാരി ചാൾസ് ഹർട്മാനെതിരെ (66) കുറ്റംചുമത്തി. മിഷേല വെൽഷ് എന്ന പെൺകുട്ടിയാണ് സഹോദരിമാർക്കൊപ്പം കളിച്ചുെകാണ്ടിരിക്കെ, പാർക്കിനു സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം പരിശോധിച്ചപ്പോൾ കുട്ടി ബലാത്സംഗത്തിനിരയായതായി പൊലീസ് മനസ്സിലാക്കി. മൂന്നു മാസങ്ങൾക്കുശേഷം സമാനരീതിയിൽ മറ്റൊരു പെൺകുട്ടിയും കൊല്ലപ്പെട്ടു. രണ്ടും ഒരാൾ ചെയ്തതാകാമെന്ന നിഗമനത്തിലെത്തി പൊലീസ്. എന്നാൽ, കൂടുതൽ തെളിവുകൾ ലഭിക്കാതിരുന്നത് അന്വേഷണത്തെ ബാധിച്ചു. ഒടുവിൽ 2016ലാണ് കേസ് തെളിയിക്കാനുള്ള കച്ചിത്തുരുമ്പ് കിട്ടുന്നത്. പ്രതികളെന്നു സംശയിക്കുന്നവരുടെ പട്ടികയും പൊലീസ് പുറത്തിറക്കിയിരുന്നു. ആ പട്ടിക രണ്ടുപേരാക്കി ചുരുക്കി. അതിലൊരാളാണ് ഗാരി ഹാർട്മാൻ. ഇയാളുടെ നീക്കങ്ങൾ ഡിറ്റക്ടീവുകൾ രഹസ്യമായി പിന്തുടർന്നു. നഴ്സായിരുന്നു ഇയാൾ.
അസാധാരണ രീതിയിൽ നാപ്കിൻ ഉപയോഗിക്കുന്ന ആളാണെന്ന് ഒരു റസ്റ്റാറൻറിൽവെച്ച് കണ്ടെത്തി. ഉപയോഗിച്ച നാപ്കിനുകൾ ബാഗിലാക്കി മാലിന്യത്തൊട്ടിയിൽ ഉപേക്ഷിക്കുന്നതായിരുന്നു അയാളുടെ ശീലം. ഇത് മനസ്സിലാക്കിയ പൊലീസ് ഉപയോഗിച്ച നാപ്കിനുകളിെല ഡി.എൻ.എ സാംപിളുകൾ മിഷേലിെൻറ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് ലഭിച്ചതുമായി സാമ്യമുള്ളതായി കണ്ടെത്തി. അങ്ങനെയാണ് ഗാരി പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.