ടില്ലേഴ്സണും അകലുന്നു; വൈറ്റ്ഹൗസിൽ ഒറ്റപ്പെട്ട് ട്രംപ്
text_fieldsവാഷിങ്ടൺ: വിശ്വസ്തരെന്നുവിളിച്ച് കൂടെക്കൂട്ടിയവർ ഒരോരുത്തരായി കൂടാരം വിെട്ടാഴിഞ്ഞതോടെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒറ്റപ്പെടുന്നു. പ്രമുഖ എണ്ണക്കമ്പനിയുടെ മേധാവിയായിരിക്കെ യു.എസ് വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുകയും എന്നും ഉപദേശകനെപോലെ മുന്നിൽ നിർത്തുകയും ചെയ്ത റെക്സ് ടില്ലേഴ്സണാണ് ഏറ്റവുമൊടുവിൽ പരസ്യമായി ട്രംപിനെതിരെ രംഗത്തുവന്നത്.
വെള്ളവംശീയവാദികൾ അഴിഞ്ഞാടിയ ചാർലട്ട്സ്വില്ലെ ആക്രമണത്തെ പരസ്യമായി പിന്തുണച്ച ട്രംപ് സംസാരിക്കുന്നത് സ്വന്തത്തിനു വേണ്ടിയാണെന്നായിരുന്നു ടില്ലേഴ്സെൻറ പ്രതികരണം. ട്രംപിൽനിന്ന് അകലുകയാണോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രാജ്യത്തിെൻറ മൂല്യങ്ങൾ മുൻനിർത്തിയാണ് തെൻറ പ്രതികരണമെന്നു പറഞ്ഞുനിർത്തിയ വിദേശകാര്യ സെക്രട്ടറി, പ്രസിഡൻറിനെ പിന്തുണക്കാനില്ലെന്ന നിലപാട് വ്യംഗ്യമായി പറയുകയും ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോൺ തീവ്ര വലതുപക്ഷങ്ങൾക്കെതിരെ കൂടുതൽ ശക്തമായ നിലപാട് ആവശ്യപ്പെട്ടിരുന്നു.
ട്രംപിെൻറ വാക്കുകളിൽ പ്രതിഷേധിച്ച് രാജിവെക്കാനൊരുങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. നേരേത്ത, അമേരിക്കൻ വൈസ് പ്രസിഡൻറ് ജോ ബൈഡൻ പരസ്യമായി ട്രംപിനെതിരെ ലേഖനമെഴുതിയതും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് സൈന്യത്തിന് ആത്മവിശ്വാസം നഷ്ടമായെന്ന് വെളിപ്പെടുത്തിയതും പ്രസിഡൻറിനുമുന്നിൽ കാര്യങ്ങൾ കുഴയുകയാണെന്ന സൂചന നൽകുന്നു. ചാർലെട്ട്സ്വില്ലെയിൽ വെള്ളക്കാർ നടത്തിയ ആക്രമണത്തിനുകാരണം ഇരുവശത്തെയും മോശം മനുഷ്യർ കാരണമാണെന്നും എന്നാൽ, പ്രകടനം നടത്തിയ വെള്ള വംശീയവാദികളിൽ കുറെ നല്ല മനുഷ്യരുണ്ടെന്നുമായിരുന്നു ട്രംപിെൻറ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.