ട്രംപിനെ വിജയിപ്പിക്കാൻ റഷ്യ ഇറങ്ങിക്കളിച്ചെന്ന് പഠനം
text_fieldsവാഷിങ്ടൺ: 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ നേരത്തെ വിലയിരു ത്തപ്പെട്ടതിനേക്കാൾ കൂടുതലെന്ന് പഠനം. ഡോണൾഡ് ട്രംപിെൻറ വിജയത്തിനായി അമേരി ക്കൻ ജനതയെ വംശീയതയിലേക്കും ആത്യന്തിക നിലപാടുകളിലേക്കും തിരിച്ചുവിടാൻ പ്രധാന സാമൂഹിക മാധ്യമങ്ങളെല്ലാം ഉപയോഗപ്പെടുത്തിയതായാണ് വെളിപ്പെടുത്തൽ.
സമൂഹ മാധ ്യമങ്ങളെ കുറിച്ച് പഠിക്കുന്ന ന്യൂ നോളജ് എന്ന ഗവേഷക വിഭാഗവും ഒാക്സ്ഫഡ് സർവക ലാശാലയിലെ സംഘമടങ്ങിയ ‘ഗ്രാഫിക്ക’ എന്ന കമ്പനിയും നടത്തിയ പഠനങ്ങളിലാണ് കണ്ടെത്ത ൽ. റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗ് ആസ്ഥാനമായ സർക്കാർ ഇൻറർനെറ്റ് ഗവേഷണ ഏജൻസിയാണ് യു.എസ് രാഷ്ട്രീയത്തെ വഴിതിരിച്ചുവിടാൻ പ്രവർത്തിച്ചതെന്ന് തിങ്കളാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റ ഗ്രാം തുടങ്ങിയ മാധ്യമങ്ങളെയാണ് പ്രധാനമായും ഇതിനായി ഉപയോഗപ്പെടുത്തിയത്.
നേരത്തെ യു.എസ് രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട വിവരങ്ങളെ സാധൂകരിക്കുന്ന രേഖകളും പുതിയ വിവരങ്ങളും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ശക്തമായിരുന്ന ഇടപെടൽ റഷ്യ തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കാലിഫോർണിയയിലെയും ടെക്സാസിലെയും വിഘടനവാദ പ്രവണതയുള്ള പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അമേരിക്കൻ ജനതയിലെ വ്യത്യസ്തതകളെ ഭിന്നിപ്പിലേക്ക് വളർത്താൻ ശ്രമിച്ചതായും ന്യൂ നോളജ് റിപ്പോർട്ട് പറയുന്നു. സമൂഹ മാധ്യമങ്ങളിൽനിന്ന് നേരിട്ട് ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.
ആഫ്രിക്കൻ-അമേരിക്കൻ വംശജരെ പ്രകോപിതരാക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ പ്രേരിപ്പിച്ചു. ട്രംപിെൻറ എതിരാളിയായിരുന്ന ഹിലരി ക്ലിൻറന് ലഭിക്കുന്ന വോട്ടിൽ ഭിന്നിപ്പുണ്ടാക്കാൻ മുസ്ലിംകളെ കൊണ്ട് പരിപാടികൾ സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചു. ആഫ്രിക്കൻ-അമേരിക്കൻ വംശജരുടെയും ഹിസ്പാനിക് വിഭാഗക്കാരുടെയും യു.എസ് ഭരണത്തിലെ വിശ്വാസം തകർക്കുന്ന പ്രചാരണങ്ങളും ശക്തമായി നടന്നു -റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
റഷ്യൻ ഹാക്കർമാർ എഫ്.ബി.െഎ മേധാവി ജെയിംസ് കോമിയെയും സ്പെഷൽ പ്രോസിക്യൂട്ടർ റോബർട് മ്യുളറിനെയും വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെയും ലക്ഷ്യംവെച്ചതായും റിപ്പോർട്ടിൽ പറയുന്നു. യു.എസ് തെരഞ്ഞെടുപ്പിെൻറ വിശ്വാസ്യത ചോർത്തിയ റഷ്യൻ ഇടപെടൽ സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.