ട്രംപിന് കോവിഡില്ല; രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കോവിഡ് വൈറസ് ബാധയില്ലെന്ന് റിപ്പോർട്ട്. ട്രംപിന്‍റെ സ്രവം ര ണ്ടാം തവണയും റാപ്പിഡ് പരിശോധന നടത്തിയതിന്‍റെ ഫലം നെഗറ്റീവ് ആണ്. വൈറ്റ് ഹൗസ് ഡോക്ടർ സീൻ കോൺലിയാണ് ഇക്കാര്യമറിയ ിച്ചത്.
"പ്രസിഡന്‍റ് വീണ്ടും കോവിഡ് 19 നിർണയ പരിശോധനക്ക് വിധേയനായി. അദ്ദേഹം ആരോഗ്യവാനാണ്, വൈറസ് ബാധയില്ല. സാ ംമ്പിൾ പരിശോധന ഒരു മിനിട്ട് നീണ്ടു, 15 മിനിട്ടിനകം പരിശോധനാ ഫലവും ലഭിച്ചു" ഡോക്ടർ സീൻ കോൺലി വ്യക്തമാക്കി.
കോ വിഡ് വൈറസിനെതിരായ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി നഴ്സിങ് ഹോമുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ ട്രംപ് പുറപ്പെടുവിച്ചു. രാജ്യത്തെ 140 നഴ്സിങ് ഹോമുകളുടെ പരിധിയിൽ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ചികിത്സ ആവശ്യമില്ലാത്ത ആളുകൾക്ക് നഴ്സിങ് ഹോമുകളിൽ പ്രവേശനം അനുവദിക്കരുത്. നഴ്സിങ് ഹോമിലെ സ്റ്റാഫിന് സ്ഥിരമായി ഒരു സംഘം രോഗികളെ മാത്രം പരിചരിക്കാൻ അനുവദിക്കുക. രോഗം ഉള്ളവർക്കും ഇല്ലാത്തവർക്കും ആയി പ്രത്യേക സ്ഥലം നിശ്ചയിക്കുക തുടങ്ങിയവയാണ് മാർഗനിർദേശങ്ങൾ.
അമേരിക്കയിൽ 2,43,453 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 5,911 പേർക്ക് ജീവൻ നഷ്ടമായി. 9,001 പേർ സുഖം പ്രാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.