ലോകവ്യാപാര സംഘടനക്കെതിരെ വിമർശനവുമായി ട്രംപ്
text_fieldsവാഷിങ്ടൺ: ലോകവ്യാപാര സംഘടനക്കെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ലോകവ്യാപാര സംഘടന അമേരിക്കയോടെ വളരെ മോശം സമീപനമാണ് സ്വീകരിച്ചതെന്ന് ട്രംപ് പറഞ്ഞു. എങ്കിലും തൽക്കാലം ലോകവ്യാപാര സംഘടനയിൽ നിന്ന് പുറത്ത് വരില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രസിഡൻറ് എയർക്രാഫ്റ്റിൽവെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുേമ്പാഴാണ് ട്രംപ് ലോകവ്യാപാര സംഘടനക്കെതിരെ വിമർശനമുയർത്തിയത്.
അമേരിക്കൻ സുപ്രീംകോടതിയിലേക്കുള്ള നിയമിക്കേണ്ട ജഡ്ജിമാരുടെ പട്ടിക ജൂലൈ ഒമ്പതിന് പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഞ്ച് ജഡ്ജിമാരെയാണ് സുപ്രീംകോടതിയിൽ പുതുതായി നിയമിക്കുക. സെനറ്റിെൻറ കൂടി അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ ട്രംപിന് പുതിയ ജഡ്ജിമാരെ നിയമിക്കാൻ സാധിക്കുകയുള്ളു. സെനറ്റിൽ ട്രംപിെൻറ റിപബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമേയുള്ളു.
കഴിഞ്ഞ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച് വ്ലാഡമിർ പുടിനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാര യുദ്ധം അതിെൻറ പാരമ്യത്തിലെത്തിയിരിക്കുന്ന സമയത്താണ് വിവിധ വിഷയങ്ങളിൽ ട്രംപിെൻറ പ്രതികരണങ്ങൾ പുറത്ത് വരുന്നത്. ലോകവ്യാപാര സംഘടനക്കെതിരായ ട്രംപിെൻറ പരാമർശങ്ങൾ വരും ദിവസങ്ങളിലും ചർച്ചയാവുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.