തെരഞ്ഞെടുപ്പിൽ റഷ്യ ഇടെപട്ടതായി ട്രംപിെൻറ സഹായി പറഞ്ഞെന്ന് വെളിപ്പെടുത്തൽ
text_fieldsവാഷിങ്ടൺ: 2016ലെ യു.എസ് പ്രസിഡൻറ് തെരെഞ്ഞടുപ്പിൽ റഷ്യ ഇടെപട്ടതായി പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിദേശകാര്യ ഉപദേശകൻ ജോർജ് പപാഡപാളസ് പറഞ്ഞതായി ആസ്ട്രേലിയൻ നയതന്ത്രജ്ഞെൻറ വെളിപ്പെടുത്തൽ. ബ്രിട്ടനിലെ ആസ്ട്രേലിയൻ ഹൈകമീഷണർ അലക്സാണ്ടർ ഡോണറോടാണ് മദ്യലഹരിയിൽ വെളിപ്പെടുത്തൽ നടത്തിയതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഹിലരി ക്ലിൻറെൻറ സ്ഥാനാർഥിത്വം ഇല്ലാതാക്കാൻ നിരവധി ഇടപെടലുകൾ റഷ്യ നടത്തിയതായി ട്രംപിെൻറ സഹായി പറഞ്ഞതായാണ് റിപ്പോർട്ടിലുള്ളത്. ഇതിെൻറ പശ്ചാത്തലത്തിൽ എഫ്.ബി.െഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പുതിയ വെളിപ്പെടുത്തലുകൾ വൈറ്റ്ഹൗസ് നിഷേധിച്ചിട്ടുണ്ട്. റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ അന്വേഷണങ്ങളിലും സഹകരിക്കുന്നതായും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ജോർജ് പപാഡപാളസ് തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപ്-പുടിൻ കൂടിക്കാഴ്ചക്ക് ശ്രമം നടത്തിയതായി ന്യൂയോർക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ ഇടപെടൽ സംബന്ധിച്ച റോബർട്ട് മ്യൂളറിെൻറ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.