തീവ്രവലതുപക്ഷ വിഡിയോ ട്വീറ്റ്: കലഹിച്ച് ട്രംപും തെരേസ മേയും
text_fieldsലണ്ടൻ: യു.കെയിലെ തീവ്രവലതുപക്ഷ നേതാവിെൻറ മുസ്ലിം വിരുദ്ധ വിഡിയോ ട്വീറ്റ് പങ്കുവെച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടിയെ വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. തെറ്റായ നടപടിയാണ് ട്രംപിെൻറ ഭാഗത്തുനിന്നുണ്ടായതെന്ന വിമർശനത്തിന് യു.എസ് പ്രസിഡൻറ് ട്വിറ്ററിൽ ശക്തമായ മറുപടിയുമായി രംഗത്തെത്തി.
കഴിഞ്ഞ ദിവസമാണ് ജെയ്ദ ഫ്രാൻസെൻ എന്ന ബ്രിട്ടനിലെ തീവ്രവലതുപക്ഷ നേതാവിെൻറ മൂന്ന് ട്വീറ്റുകൾ ട്രംപ് റീട്വീറ്റ് ചെയ്തത്. കുടിയേറ്റ-മുസ്ലിം വിരുദ്ധതക്ക് കുപ്രസിദ്ധമായ ‘ബ്രിട്ടൻ ഫസ്റ്റ്’ എന്ന സംഘടനയുടെ ഭാരവാഹിയുടെ ട്വീറ്റ് യു.എസ് പ്രസിഡൻറ് പങ്കുവെച്ചേതാടെ വ്യാപക പ്രതിഷേധം ഉയർന്നു. ഇതിനിടെയാണ് ട്രംപിെൻറ നടപടി തെറ്റാണെന്ന് മേയുടെ വക്താവ് പ്രസ്താവനയിറക്കിയത്. തുടർന്ന് തെരേസ മേക്ക് മറുപടിയുമായി യു.എസ് പ്രസിഡൻറ് രംഗത്തെത്തുകയായിരുന്നു. എന്നെ ശ്രദ്ധിക്കാതെ ബ്രിട്ടനിൽ നടക്കുന്ന ഇസ്ലാമിക ഭീകരതയെ ശ്രദ്ധിക്കൂ എന്നായിരുന്നു ട്രംപിെൻറ മറുപടി.
കടുത്ത മുസ്ലിം വിരുദ്ധ ഉള്ളടക്കമുള്ള മൂന്ന് വിഡിയോകളാണ് നാലുകോടിയിലേറെ ഫോളവേഴ്സുള്ള ട്വീറ്ററിൽ ട്രംപ് പങ്കുവെച്ചത്. ആദ്യ വിഡിയോയിൽ ഒരു കുട്ടിയെ മുസ്ലിംകളെന്നു തോന്നുന്നവർ ആക്രമിക്കുന്ന ദൃശ്യമാണുള്ളത്. രണ്ടാമത്തെ വിഡിയോയിൽ മുസ്ലിം സംഘം കന്യാമറിയത്തിെൻറ പ്രതിമ തകർക്കുന്നതായും അവസാനത്തേതിൽ ഡച്ച് ബാലനെ കുടിയേറ്റ മുസ്ലിംകൾ മർദിക്കുന്നതായുമാണുള്ളത്. മൂന്നാമത്തെ വിഡിയോ ആധികാരികതയില്ലാത്തതാണെന്ന് യു.എസിലെ ഡച്ച് എംബസി അറിയിച്ചിട്ടുണ്ട്. യു.എസ് പ്രസിഡൻറ് സ്ഥാനത്തിരിക്കുന്നയാൾ ഇസ്ലാമോഫോബിയ വളർത്തുന്ന വിഡിയോകൾ പങ്കുവെച്ചതിൽ സമൂഹ മാധ്യമങ്ങളിൽ ശക്തമായ വിമർശനമാണ് ഉയർന്നത്. വെറുപ്പ് പ്രചരിക്കുന്ന വിഡിയോകൾ ബ്രിട്ടന് ഭീഷണിയാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പ്രസ്താവിച്ചു.
വിഡിയോ പ്രചരിപ്പിച്ച ‘ബ്രിട്ടൻ ഫസ്റ്റ്’ എന്ന സംഘടനക്ക് വളരെ കുറച്ച് അനുയായികൾ മാത്രമാണ് രാജ്യത്തുള്ളത്. പ്രകോപനപരമായ പ്രസംഗം നടത്തിയതിെൻറ പേരിൽ കേസ് നിലവിലുള്ള ഇവരുടെ നേതാവാണ് ട്വിറ്ററിൽ വിഡിയോകൾ പങ്കുവെച്ചത്. ഏറ്റവും അടുത്ത സഖ്യരാഷ്ട്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന യു.കെ-യു.എസ് നേതാക്കൾ പരസ്പരം ഏറ്റുമുട്ടലിലേക്ക് നീങ്ങിയത് രാഷ്ട്രീയ രംഗത്ത് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്കിടയാക്കും. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ സൗദി അറേബ്യയിലും ജോർഡനിലും സന്ദർശനത്തിലാണ് തെരേസ മേയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.