മാധ്യമങ്ങൾ അമേരിക്കൻ ജനതയുടെ ശത്രുക്കളെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് മാധ്യമങ്ങളെ ട്രംപ് വിമർശിച്ചിരിക്കുന്നത്. ന്യൂയോർക്ക് ടൈംസ്, എൻ.ബി.സി ന്യൂസ്, എ.ബി.സി, സി.ബി.സി, സി.എൻ.എൻ എന്നീ മാധ്യമങ്ങൾ തെൻറ ശത്രുക്കളല്ല. എന്നാൽ, അവർ അമേരിക്കൻ ജനതയുടെ ശത്രുക്കളാണെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
The FAKE NEWS media (failing @nytimes, @NBCNews, @ABC, @CBS, @CNN) is not my enemy, it is the enemy of the American People!
— Donald J. Trump (@realDonaldTrump) February 17, 2017
ഇതിന് മുമ്പും അമേരിക്കൻ പ്രസിഡൻറുമാർ മാധ്യമങ്ങളെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇത്രയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത് ആദ്യമായാണ്. ട്രംപിെൻറ ഭരണകാലത്തെ പല നടപടികളെയും രൂക്ഷമായി വിമർശിച്ച് മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. ഇതാണ് മാധ്യമങ്ങൾക്ക് നേരെ തിരിയാൻ ട്രംപിനെ പ്രേരിപ്പിച്ചത്. തനിക്ക് ഇഷ്ടമുള്ളത് മാത്രം പറയുന്ന മാധ്യമങ്ങളെ പിന്തുണക്കുകയും മറ്റുള്ളവയെ എതിർക്കുകയും ചെയ്യുന്ന നയമാണ് ട്രംപ് പിന്തുടരുന്നതെന്ന് വിമർശനങ്ങളുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.