സി.ഐ.എയുമായി പ്രശ്നങ്ങളില്ളെന്ന് ട്രംപ്
text_fieldsവാഷിങ്ടണ്‍: രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുമായി പ്രശ്നങ്ങളില്ളെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ വിര്‍ജീനിയയിലെ സി.ഐ.എ ആസ്ഥാനമന്ദിരം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ‘‘1000 ശതമാനം ഞാന്‍ നിങ്ങളോടൊപ്പമുണ്ട്’’ 300 സി.ഐ.എ ഉദ്യോഗസ്ഥരോടായി ട്രംപ് പറഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും സി.ഐ.എയെ ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ട്രംപിന് അനുകൂലമാക്കാന്‍ റഷ്യ ഇടപെട്ടുവെന്ന സി.ഐ.എ റിപ്പോര്‍ട്ട് ട്രംപ് തള്ളുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ തൂത്തെറിയേണ്ടത് അനിവാര്യമാണെന്നും സന്ദര്‍ശനവേളയില്‍ ട്രംപ് പറഞ്ഞു. ‘‘രാഷ്ട്രങ്ങള്‍ തമ്മിലെ യുദ്ധം മനസ്സിലാക്കാം. ഐ.എസിനെ മനസ്സിലാക്കുക എളുപ്പമല്ല. ഇത്തരമൊരു തിന്മ മുമ്പ് കണ്ടിട്ടില്ലാത്തതാണ്’’ -ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.