ഹംസ ബിൻലാദിൻ കൊല്ലപ്പെട്ടത് ട്രംപ് സ്ഥിരീകരിച്ചു
text_fieldsന്യൂയോർക്: അൽഖാഇദ തലവൻ ഉസാമ ബിൻലാദിെൻറ മകൻ ഹംസ ബിൻലാദിൻ കൊല്ലപ്പെട്ടെന്ന് യു. എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. അഫ്ഗാനിസ്താനിലും പാകിസ്താനിലു മായി യു.എസ് നടത്തിയ സൈനിക നീക്കത്തിലാണ് ഹംസ കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്തി റക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മരണം അൽഖാഇദയെ ഇല്ലാതാക്കാന്‍ സഹായകമാകുമെന്നും ഹംസ വിവിധ തീവ്രവാദ സംഘടനകളുടെ ഭാഗമായിരുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഹംസ കൊല്ലപ്പെട്ടതായി ആഗസ്റ്റില്‍ യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍.ബി.സി. ന്യൂസ്, ന്യൂയോർക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്ന് വാര്‍ത്ത പുറത്തുവിട്ടത്. കൊല്ലപ്പെട്ടത് എന്നാണെന്നോ എവിടെവെച്ചാണെന്നോ സൂചിപ്പിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തിനിടെ യു.എസ്. ഇടപെട്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ന്യൂയോർക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ട്രംപ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.
ഉസാമയുടെ 20 മക്കളില്‍ പതിനഞ്ചാമനാണ്. സൗദി അറേബ്യക്കാരി ഖൈറ സബറാണ് ഹംസയുടെ മാതാവ്. ഉസാമയുടെ മൂന്നാംഭാര്യയാണിവർ. ഹംസ അല്‍ ഖാഇദ ഭീകരസംഘടനയുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നതായി യു.എസ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.