മതിലിന് പണം വേണം; അല്ലെങ്കിൽ അടിയന്തരാവസ്ഥ
text_fieldsവാഷിങ്ടൺ: അതിർത്തി സുരക്ഷ ബിൽ കോൺഗ്രസ് പാസാക്കിയിട്ടും അടിയന്തരാവസ്ഥ പ്രഖ ്യാപിക്കുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കുടിയേറ്റക്കാരെ തട യാൻ മെക്സിക്കൻ അതിർത്തിയിൽ ഉരുക്കുമതിൽ പണിയാൻ പണം അനുവദിക്കാത്തതിനാലാണ് അ ടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് എന്നാണ് ട്രംപിെൻറ വാദം.
മതിൽ നിർമാണത്തിനാ യി ട്രംപ് ആവശ്യപ്പെട്ടത് 570 കോടി ഡോളറാണ്. ഇത് ലഭിക്കാത്ത സാഹചര്യത്തിലാണ് ട്രംപിെൻറ നടപടി. മൂന്നാഴ്ചത്തേക്ക് താൽക്കാലികമായി നിര്‍ത്തിവെച്ച ട്രഷറി സ്തംഭനം തുടരുമെന്ന ആശങ്കകള്ക്കിെടയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ട്രംപിെൻറ തീരുമാനം. രണ്ടു മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിെൻറ ഭാഗമായി അതിര്‍ത്തി സുരക്ഷ ബില്‍ ട്രംപ് പാസാക്കും. എന്നാല്‍ ബില്ലില്‍ ട്രംപ് ആവശ്യപ്പെട്ട ഫണ്ട് ഇല്ല. അതിനാൽ കോണ്‍ഗ്രസിനെ മറികടന്ന് സൈനിക ഫണ്ടുപയോഗിച്ച് മതില് നിർമിക്കാനുള്ള നടപടിയാണ് ഉണ്ടാവുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നു.
അനധികൃത കുടിയേറ്റം തടയാന്‍ അമേരിക്കയുടെ മെക്സികോ അതിര്‍ത്തിയില്‍ മതില് നിർമിക്കുമെന്നത് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ മതിലിനുള്ള ഫണ്ട് പാസാകാത്ത അവസ്ഥയായി. മതിലിനുള്ള ഫണ്ട് പാസാക്കിയാലേ ട്രഷറി പ്രവര്‍ത്തിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പിടൂ എന്ന വാശിയേറിയ നിലപാട് ട്രംപ് സ്വീകരിച്ചതോടെയാണ് ഒരു മാസത്തിലേറെ നീണ്ട സ്തംഭനമുണ്ടായത്. സമവായ ചര്‍ച്ച നടത്താന്‍ ഇരുകൂട്ടരും ധാരണയായതോടെ ട്രഷറി താൽക്കാലികമായി തുറന്നുകൊടുത്തു.
എന്നാൽ, മതിൽ വിഷയത്തിൽ ഡെമോക്രാറ്റുകളും ട്രംപും തമ്മില്‍ സമവായത്തിലെത്തിയില്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു സ്തംഭനം തുടങ്ങുന്നതിനുമുമ്പ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. അതിര്‍ത്തി സംരക്ഷിക്കാനും അവിടെ മതില്‍കെട്ടാനും രാജ്യത്തെ സംരക്ഷിക്കാനുമുള്ള പ്രതിജ്ഞ നിറവേറ്റുകയാണ് പ്രസിഡൻറ് ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തി മതിലിന് പണം നേടിയെടുക്കാനുള്ള ട്രംപിെൻറ നീക്കത്തെ ഡെമോക്രാറ്റിക്, റിപ്പബ്ലിക് അംഗങ്ങൾ വിമർശിച്ചു. ട്രംപ് നടത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മുതിര്‍ന്ന ഡെമോക്രാറ്റ് നേതാക്കള്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.