ഒബാമ ശിക്ഷിച്ച ഇന്ത്യൻ വംശജന് ട്രംപിെൻറ മാപ്പ്
text_fieldsവാഷിങ്ടൺ: ഒബാമയുടെ ഭരണകാലത്ത് നിരീക്ഷണ തടവിന് ശിക്ഷിക്കപ്പെട്ട കൺസർവേറ്റിവ് പാർട്ടിയുടെ കടുത്ത വിമർശകനും ഇന്ത്യൻ വംശജനുമായ ദിനേശ് ഡിസൂസക്ക് േഡാണൾഡ് ട്രംപിെൻറ മാപ്പ്. തെരഞ്ഞെടുപ്പ് കാമ്പയിൻകാലത്തെ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ഒബാമയുടെ കാലത്ത് ദിനേശ് ഡിസൂസയെ ശിക്ഷിച്ചത്. അഞ്ചു വർഷത്തെ നിരീക്ഷണ തടവും 30,000 ഡോളർ പിഴയുമായിരുന്നു ശിക്ഷ.
ദിനേശ് ഡിസൂസയോട് മോശം രീതിയിലായിരുന്നു മുൻ സർക്കാർ പെരുമാറിയതെന്ന് ട്രംപ് വ്യക്തമാക്കി.
പിഴ ഇൗടാക്കി വെറുതെ വിടുന്നതിനുപകരം നിരീക്ഷണ തടവിന് ശിക്ഷിച്ചത് അധികമായെന്നും ട്രംപ് വ്യക്തമാക്കി. തനിക്ക് സംഭവിച്ച തെറ്റുകൾ ദിനേശ് ഏറ്റുപറഞ്ഞിരുന്നു. ശിക്ഷയുടെ ഭാഗമായുള്ള സാമൂഹിക സേവനവും പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷ ഇളവുനൽകിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാർ സാൻഡേഴ്സ് പറഞ്ഞു.
മുംബൈയിൽ ജനിച്ച ദിനേശ് 20ഒാളം ബെസ്റ്റ് സെല്ലറുകളുടെ രചയിതാവാണ്. അദ്ദേഹത്തിെൻറ ‘2016 ഒബാമാസ് അമേരിക്ക’ എന്ന ഡോക്യുമെൻററി ഹിറ്റായിരുന്നു. ഒബാമക്കും ഹിലരി ക്ലിൻറനുമെതിരെ ശക്തമായ കാമ്പയിനായിരുന്നു നടത്തിയത്. ദിനേശിന് ശിക്ഷ ഇളവ് നൽകിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ സംവാദമാണ് അമേരിക്കയിൽ നടക്കുന്നത്. സമൂഹ മാധ്യമങ്ങളിലും വിവാദം കൊഴുത്തിട്ടുണ്ട്. ഇതിനിടെ, ഒബാമ ശിക്ഷിച്ച മറ്റു ചിലർക്കുകൂടി ഇളവ് നൽകാനുള്ള നീക്കവും ട്രംപ് നടത്തുന്നതായി ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.