കൽപന ചൗള അമേരിക്കയുടെ ഹീറോ എന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കൽപന ചൗളയെ അമേരിക്കയുടെ ഹീറോ എന്ന് വിളിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കൽപന ചൗളയുടെ ധൈര്യവും ത്യാഗ മനോഭാവവും ബഹിരാകാശ യാത്രികരാവാൻ കൊതിക്കുന്ന ലക്ഷക്കണക്കിന് അമേരിക്കൻ പെൺകുട്ടികൾക്ക് ഇപ്പോഴും പ്രചോദനമാണെന്നും ട്രംപ് പറഞ്ഞു.
മെയ് മാസത്തെ ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് െഎലാൻറർ ഹെറിേട്ടജ് മാസമായി തെരഞ്ഞെടുത്തതിെൻറ ഭാഗമായാണ് ട്രംപിെൻറ പ്രസ്താവന.സ്പേസ് ഷട്ടിൽ പ്രോഗ്രാമിനോടുള്ള പ്രതിബദ്ധതയിലൂടെ അമേരിക്കയുടെ ഹീറോ ആയി കൽപന മാറിയെന്നായിരുന്നു ട്രംപ് പറഞ്ഞത്. കൽപനയുടെ നേട്ടങ്ങൾക്ക് മരണാനന്തര ബഹുമതിയായി നാസ നൽകിയ സ്പേസ് മെഡൽ ഒാഫ് ഹോണർ പുരസ്കാരം നൽകിയതായും അമേരിക്കൻ പ്രസിഡൻറ് കൂട്ടിച്ചേർത്തു.
2003 ഫെബ്രുവരി ഒന്നിനാണ് കൽപനയടക്കം ഏഴ് ബഹിരാകാശ യാത്രികർ മരിച്ചത്. ഭൂമിയിലേക്ക് തിരിക്കവെ കൊളംബിയ സ്പേസ് ഷട്ടിൽ തകർന്നായിരുന്നു ദാരുണാന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.