ഡോണൾഡ് ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു
text_fieldsവാഷിങ്ടൺ: ദ്വിദിന ഇന്ത്യ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു. ഭാര്യ മെലനിയ, മകൾ ഇവാങ്ക, മരുമകനും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാറെദ് കഷ്നർ അടക്കം ഉന്നതസംഘം ട്രംപിനെ അനുഗമിക്കു ന്നുണ്ട്.
ഇന്ത്യയിൽ മോദി ഒരുക്കിയ രാജകീയ സ്വീകരണത്തിനായി കാത്തിരിക്കുകയാണെന്ന് യാത്രക്ക് മുമ്പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മോദി എന്‍റെ സുഹൃത്താണ്. ലക്ഷക്കണക്കിന് പേരാണ് തന്നെ കാണാനായി കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഉച്ചക്ക് 11.40തോടെ ട്രംപ് അഹ്മദാബാദിൽ വിമാനമിറങ്ങും. 12.15ന് സബർമതി ആശ്രമം സന്ദർശിക്കും. അഹ്മദാബാദ് സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.05ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ‘നമസ്തേ ട്രംപ്’ പരിപാടിക്കു ശേഷം ട്രംപും കുടുംബവും വൈകുന്നേരം താജ്മഹൽ സന്ദർശിക്കും. 6.45ന് ആഗ്രയിൽ നിന്ന് വിമാന മാർഗം ഡൽഹിയിലേക്ക് തിരിക്കും.
രാത്രി 7.30ന് പാലം വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ െഎ.ടി.സി മൗര്യയിലേക്ക് പോകും. ചൊവ്വാഴ്ച രാവിലെ 10ന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേൽപ് കഴിഞ്ഞ് 10.30ന് രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്പചക്രം സമർപ്പിക്കും.
11 മണിക്ക് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയിൽ ഉഭയകക്ഷി വിഷയങ്ങൾ ചർച്ചചെയ്യും. ഏഴര മണിക്കു രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്നും കഴിഞ്ഞ് രാത്രി 10 മണിയോടെ അമേരിക്കയിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.