കുടിയേറ്റ തടവുകേന്ദ്രങ്ങൾ കാണാൻ മാധ്യമങ്ങളെ ക്ഷണിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: കുടിയേറ്റക്കാരെ പാർപ്പിച്ച തടവുകേന്ദ്രങ്ങൾ സന്ദർശിക്കാൻ മാധ്യമ പ്ര വർത്തകർക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ക്ഷണം. തടവുകേന്ദ്രങ്ങൾ ശോച്യാ വസ്ഥയിലാണെന്നും ഉൾക്കൊള്ളാവുന്നതിലധികം പേരെ താമസിപ്പിച്ചിരിക്കുകയാണെന്നുമു ള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിെൻറ ക്ഷണം. ചില കേന്ദ്രങ്ങൾ മാധ്യമങ് ങളെ കാണിക്കാൻ പോവുകയാണെന്ന് ട്രംപ് ന്യൂജഴ്സിയിൽ പറഞ്ഞു.
മാധ്യമപ്രവർത്തകർ അവിടെപോയി കാര്യങ്ങൾ കാണണമെന്നാണ് തെൻറ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ടെക്സസിലെ ക്ലിൻറിലുള്ള അതിർത്തി പട്രോൾ സ്റ്റേഷനിൽ അഴുക്കുപുരണ്ട വസ്ത്രങ്ങളുമായി നൂറുകണക്കിന് കുട്ടികൾ രോഗഭീഷണിയുള്ള സെല്ലുകളിൽ കഴിയുന്ന വാർത്ത ന്യൂയോർക് ടൈംസ് ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്ത തട്ടിപ്പെന്നായിരുന്നു ട്രംപിെൻറ പരിഹാസം. അതേസമയം, കേന്ദ്രങ്ങൾ സന്ദർശിച്ച െഡമോക്രാറ്റിക് അംഗങ്ങൾ, തിങ്ങിനിറഞ്ഞ സെല്ലുകളിൽ കുട്ടികളും മുതിർന്നവരും മതിയായ സൗകര്യങ്ങളോ അവശ്യമരുന്നുകളോ ലഭിക്കാതെ ദുരിതത്തിലാണെന്ന് അറിയിച്ചിരുന്നു.
തടവുകേന്ദ്രങ്ങളുടെ ശോച്യാവസ്ഥയിൽ അലിവു പ്രകടിപ്പിക്കാതിരുന്ന ട്രംപ്, താൽകാലികമായി നിർമിച്ച തടവുകേന്ദ്രങ്ങളിലുള്ള അനധികൃത കുടിയേറ്റക്കാർക്ക് അതൃപ്തരാണെങ്കിൽ, അവരോട് ഇങ്ങോട്ട് വരരുതെന്ന് പറയൂ, അതോടെ പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് നേരത്തേ ട്വിറ്ററിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.