ട്രംപ് ജൂനിയർ വിക്കിലീക്സുമായി ബന്ധപ്പെട്ടു –യു.എസ് മാധ്യമം
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മൂത്തമകൻ ഡോണൾഡ് ട്രംപ് ജൂനിയർ തെരഞ്ഞെടുപ്പിെൻറ അവസാനഘട്ടത്തിൽ വിക്കിലീക്സുമായി നേരിട്ട് ബന്ധം പുലർത്തിയെന്ന് റിപ്പോർട്ട്. 2016 സെപ്റ്റംബർ 20നും ഒക്ടോബർ 12നും ഇടയിൽ ട്വിറ്ററിലൂടെ ട്രംപ് ജൂനിയർ വിക്കിലീക്സുമായി ബന്ധപ്പെെട്ടന്നാണ് പുതിയ വെളിപ്പെടുത്തൽ. ഇതേക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ അറ്റ്ലാൻറിക് മാഗസിൻ റിപ്പോർട്ട് ട്രംപിെൻറ ഉപദേശക സംഘം കോൺഗ്രഷനൽ കമ്മിറ്റിക്കു കൈമാറി.
പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയായിരുന്നു ട്രംപ് ജൂനിയറിെൻറ രഹസ്യഇടപെടൽ. അതേസമയംതന്നെയാണ് മുതിർന്ന ഡെമോക്രാറ്റിക് നേതാക്കളുടെ ഇമെയിലുകൾ വിക്കിലീക്സ് ചോർത്തിയെന്നും റഷ്യ തെരഞ്ഞെടുപ്പിൽ ഇടപെടൽ നടത്തിയെന്നും ആരോപണമുയർന്നത്. വിക്കിലീക്സിനെ ഇഷ്ടപ്പെടുന്നതായി പ്രചാരണറാലിയിൽ ഡോണൾഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് ട്രംപ് ജൂനിയറിന് വിക്കിലീക്സിെൻറ സന്ദേശം ലഭിച്ചത്. ‘‘താങ്കളുടെ പിതാവിെൻറ പ്രസ്താവന ബഹുമതിയായി കരുതുന്നുവെന്നായിരുന്നു വിക്കിലീക്സിെൻറ സന്ദേശം. എന്നാൽ, ട്രംപ് ജൂനിയർ വിക്കീലീക്സിന് മറുപടി അയച്ചില്ല. മാഗസിൻ റിപ്പോർട്ട് അനുസരിച്ച് 2016 സെപ്റ്റംബർ 20നാണ് ആദ്യമായി സംഭാഷണം നടക്കുന്നത്. തെരഞ്ഞെടുപ്പിന് പിറ്റേന്നും വിക്കിലീക്സ് ട്രംപ് ജൂനിയറുമായി ബന്ധപ്പെട്ടു.
നവംബർ ഏഴിെല തെരഞ്ഞെടുപ്പിൽ എല്ലാവരും കരുതുന്നതുപോലെ ഡോണൾഡ് ട്രംപ് പരാജയപ്പെടുകയാെണങ്കിൽ ഫലം അംഗീകരിക്കരുതെന്നും പിന്നീട് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി മാധ്യമങ്ങളോട് പ്രഖ്യാപിക്കണമെന്നുമുള്ള വിചിത്ര നിർദേശവും മുന്നോട്ടുവെച്ചതായും അറ്റ്ലാൻറിക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.