ഡോണാൾഡ് ട്രംപ്- കിങ് ജോങ് ഉൻ കൂടിക്കാഴ്ച മേയിൽ
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡന്‍റ് കിങ് ജോങ് ഉന്നും തമ്മിൽ മേയിൽ കൂടിക്കാഴ്ച നടത്തും. കിങ് ജോങ് ഉന്നിന്‍റെ ക്ഷണക്കത്ത് ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഇയോങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം വൈറ്റ് ഹൗസ് സന്ദർശിച്ച് കൈമാറി. കൂടിക്കാഴ്ച എവിടെവെച്ചാണ് അന്തിമ തീരുമാനമായിട്ടില്ല.
രാജ്യത്ത് നടത്തുന്ന ആണവ പരീക്ഷണങ്ങളും മിസൈൽ വിക്ഷേപങ്ങളും മരവിപ്പിക്കുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തി വരുന്ന സൈനിക സഹകരണങ്ങളും അഭ്യാസങ്ങളും തുടരുന്നതിൽ ഉത്തര കൊറിയക്ക് എതിർപ്പില്ല.
ഇരുരാജ്യങ്ങൾ തമ്മിൽ നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഉത്തര കൊറിയയുടെ നീക്കത്തിൽ വളരെ കരുതലോടെ മാത്രമേ തീരുമാനം സ്വീകരിക്കാവൂ എന്നാണ് യു.എസ് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ആണവ ബോംബ്, ഹൈഡ്രജൻ ബോംബ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് റോക്കറ്റുകൾ തുടങ്ങി വിവിധ തരത്തിലുള്ള ആയുധങ്ങൾ ഉത്തര കൊറിയ സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്ക എന്ന ഭൂവിഭാഗം മുഴുവൻ തങ്ങളുടെ വിരൽത്തുമ്പിലാണെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.