ജന്മാവകാശപൗരത്വം എടുത്തുകളയും –ട്രംപ്
text_fieldsവാഷിങ്ടൺ: പൗരത്വമില്ലാത്തവരുടെയും അനധികൃത കുടിയേറ്റക്കാരുടെയ ും യു.എസില്‍ ജനിക്കുന്ന മക്കള്‍ക്ക് ജന്മാവകാശ പൗരത്വം എടുത്തുകളയുമെന്ന ഭീഷണിയുമായി വീണ്ട ും പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസിൽ ജനിച്ചെന്നു കരുതി നൽകുന്നത് പരിഹാസ്യമാണെന്ന് ട്രംപ് പറഞ്ഞു. ജന്മാവകാശ പൗരത്വം എടുത്തുകളയുമെന്നത് ട്രംപിെൻറ പ്രചാരണവാഗ്ദാനങ്ങളിൽ പെട്ടതാണ്.
പ്രസിഡൻറ് ഭരണഘടന വായിച്ചുപഠിക്കുന്നത് നന്നായിരിക്കുമെന്നാണ് ഇന്ത്യൻ വംശജയായ യു.എസ് സെനറ്ററും ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥിയുമായ കമല ഹാരിസ് ട്രംപിന് നൽകിയ മറുപടി. ഭരണഘടനയിലെ 14ാമത് ഭേദഗതിയാണ് യു.എസിൽ ജനിക്കുന്നവർക്ക് പൗരത്വം ഉറപ്പുനൽകുന്നത്.
ഈ ഭേദഗതി റദ്ദാക്കാന്‍ എക്സിക്യൂട്ടിവ് ഉത്തരവ് പുറപ്പെടുവിക്കുന്നത് വലിയ കോടതിവ്യവഹാരത്തിന് തുടക്കമാകുമെന്ന് ആശങ്കയുണ്ട്. ഇതിനായി പ്രത്യേക എക്സിക്യൂട്ടിവ് ഉത്തരവിറക്കാനാണു ട്രംപിെൻറ പദ്ധതി. ‘ഒരാള്‍ ഇവിടെ വരുന്നു. കുഞ്ഞുണ്ടാകുന്നു. കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നു’ - ഇങ്ങനെ ഒരു അവകാശം നിലനില്‍ക്കുന്ന ഏകരാജ്യം യു.എസാണെന്ന് മുമ്പ് ട്രംപ് പരിഹസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.