പാരിസ് കാലാവസ്ഥ ഉടമ്പടി: യു.എസ് പിൻമാറുമെന്ന് സൂചന
text_fieldsവാഷിങ്ടൻ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും യു.എസ് പിൻമാറിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ദരിച്ച് അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഒൗദ്യോഗിക സ്ഥിരീകരണം വ്യാഴാഴ്ചയുണ്ടാകുമെന്നാണ് വിവരം.
ഏറ്റവും കൂടുതൽ കാർബൺ വാതകങ്ങൾ പുറന്തള്ളുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. മലിനീകരണത്തിെൻറ പേരിൽ യു.എസിൽ നിന്ന് വൻ തുക ഇൗടാക്കാനുള്ള ഉടമ്പടിയിലെ വ്യവസ്ഥക്കെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. ഉടമ്പടി നടപ്പാക്കുന്നത് അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതമാകുമെന്നും അമേരിക്കയുടെ അത്ര തന്നെ മലിനീകരണമുണ്ടാക്കുന്ന ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഉടമ്പടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.
മലിനീകരണം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് കോടിക്കണക്കിനു ഡോളർ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഉടമ്പടി, രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്. 2025 ആകുമ്പോള്‍ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിെൻറ നിരക്ക് 2005ലേതില്‍നിന്ന് 28% കുറക്കുമെന്നായിരുന്നു യു.എസിെൻറ ഉറപ്പ്.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് കാർബൺ പുറന്തള്ളൽ കുറക്കാനുള്ള 2015ലെ പാരിസ് ഉടമ്പടിയെ പിന്തുണക്കണമെന്നു ജി 7ലെ മറ്റു രാഷ്ട്രങ്ങൾ യു.എസിനുമേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ ട്രംപ്, പാരിസ് ഉടമ്പടിയിൽ നിന്നും പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനത്തിെൻറ പേരിൽ വൻ തുക യു.എസിൽനിന്ന് ഈടാക്കാനുള്ള വ്യവസ്ഥ ഉൾക്കൊള്ളുന്ന ഉടമ്പടി, ഏകപക്ഷീയമാണെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. അധികാരത്തിലെത്തിയാൽ പാരിസ് കാലാവസ്ഥ ഉടമ്പടി റദ്ദാക്കുമെന്നായിരുന്നു ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.