ജാരദ് കുഷ്നറുടെ സുതാര്യതയിൽ അഭിമാനിക്കുന്നതായി ട്രംപ്
text_fieldsവാഷിങ്ടൺ: തെൻറ മരുമകനും പ്രധാന ഉപദേഷ്ടാവുമായ ജാരദ് കുഷ്നർ റഷ്യബന്ധത്തിൽ സൂക്ഷിച്ച സുതാര്യനിലപാടിൽ അഭിമാനിക്കുന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സ്വയം സന്നദ്ധമായി അന്വേഷണ കമീഷന് മുമ്പാകെ ഹാജരായതും തനിക്കെതിരായ ആരോപണങ്ങളുടെ ഘട്ടത്തെ നല്ല രീതിയിൽ മറികടന്നതും പ്രസിഡൻറിന് സന്തോഷമുണ്ടാക്കുന്നതായി വൈറ്റ്ഹൗസാണ് പ്രസ്താവനയിൽ അറിയിച്ചത്.
തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച സെനറ്റ് അന്വേഷണ കമ്മിറ്റിക്ക് മുമ്പാകെ കുഷ്നർ ഹാജരായതിന് പിന്നാലെയാണ് ട്രംപിെൻറ പ്രസ്താവന പുറത്തുവന്നത്. കമ്മിറ്റിക്ക് മുമ്പാകെ ഹാജരായശേഷം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കുഷ്നർ വ്യക്തമാക്കിയിരുന്നു. റഷ്യയുമായി എന്തെങ്കിലും രഹസ്യബന്ധത്തിലേർപ്പെടുകയോ അങ്ങനെ ചെയ്യുന്നവരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.