കോടതി തള്ളിയാലും യാത്രവിലക്ക് നടപ്പാക്കുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഏഴ് മുസ്ലിം രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രവിലക്ക് കോടതിയെ അവഗണിച്ചും നടപ്പാക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യാത്രവിലക്കിന് നിയമസാധുത നേടുന്നതിന് സുപ്രീംകോടതിയെ സമീപിക്കുന്ന തെൻറ നീതിന്യായ വകുപ്പിനെയും ട്രംപ് വിമർശിച്ചു. രാഷ്ട്രീയ ശരി പരിഗണിച്ചെന്ന പേരിൽ നീതിന്യായ വകുപ്പ് ഉത്തരവിൽ അയവുവരുത്തിയെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഏഴുപേർ കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലണ്ടൻ ഭീകരാക്രമണത്തെ അപലപിക്കുന്നതിനുമുമ്പ്, മുസ്ലിം രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ന്യായീകരിക്കാനും ഉത്തരവിന് കോടതിയുടെ പിന്തുണ ആവശ്യപ്പെടാനുമാണ് ട്രംപ് മുതിർന്നത്. ഇത് വ്യാപക വിമർശനം ക്ഷണിച്ചുവരുത്തി. തുടർന്ന് ലണ്ടൻ മേയർ സാദിഖ് ഖാനെ കടന്നാക്രമിച്ച് ട്വിറ്റർ സന്ദേശം പോസ്റ്റ് ചെയ്ത അദ്ദേഹം, തുടർ ട്വീറ്റുകളിൽ യാത്രവിലക്ക് നടപ്പാക്കണമെന്ന് ആവർത്തിച്ചു. ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച സാദിഖ് ഖാൻ, തുടർന്ന് നഗരത്തിലെ പ്രത്യേക സേനവിന്യാസത്തിൽ ജനങ്ങൾക്ക് ആശങ്കവേണ്ടെന്ന് അറിയിച്ചിരുന്നു. ഇതിനെതിരെ, ഭീകരാക്രമണം നടന്നിട്ടും പേടിക്കാനൊന്നുമില്ലെന്നാണ് ലണ്ടൻ മേയർ പറയുന്നതെന്ന് ട്രംപ് ട്വിറ്ററിലൂടെ പരിഹസിച്ചു.
എന്നാൽ, സംയമനത്തോടെയായിരുന്നു സാദിഖ് ഖാെൻറ പ്രതികരണം. അബദ്ധജടിലവും സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തതുമായ പ്രസ്താവനയോട് പ്രതികരിക്കാൻ മേയർക്ക് സമയമില്ലെന്ന് അദ്ദേഹത്തിെൻറ വക്താവ് പറഞ്ഞു. എന്നാൽ, തിങ്കളാഴ്ച രാവിലെ മുതൽ നിരവധി ട്വിറ്റർ പോസ്റ്റുകളിലൂടെ യാത്രവിലക്കിനുവേണ്ടി വാദിച്ച ട്രംപ്, കോടതികൾ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുകയാണെന്നും കേസ് നടപടിയിൽ വേഗതയില്ലെന്നും കുറ്റപ്പെടുത്തി. രാജ്യത്തിെൻറ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.