റൂഹാനിയുമായി ഏതുസമയത്തും കൂടിക്കാഴ്ചക്ക് തയ്യാറെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാന് താൽപര്യമുണ്ടെങ്കിൽ പ്രസിഡൻറ് ഹസൻ റൂഹാനിയുമായി മുൻ ഉപാധികളില്ലാതെ കൂടിക്കാഴ്ചക്ക് തയാറെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസും ഇറാനും തമ്മിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് ട്രംപിെൻറ പ്രസ്താവന.
ഇറാനുമായി ഒപ്പുവെച്ച ആണവ കരാറിൽനിന്ന് ഇക്കഴിഞ്ഞ മേയിൽ പിന്മാറിയേശഷം ആ രാജ്യത്തെ ആക്രമിക്കുന്നത് തുടരുകയാണ് യു.എസ്. ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുമെന്നും ട്രംപ് ഭീഷണിമുഴക്കിയിരുന്നു.
വൈറ്റ്ഹൗസിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസപ്പെ കോണ്ടെയുമൊത്തുള്ള വാർത്തസമ്മേളനത്തിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടിക്കാഴ്ചക്ക് ഇറാൻ തയാറാണോ എന്നറിയില്ല. പരിഹാസ്യമായതുകൊണ്ടാണ് ഇറാൻ ആണവ കരാറിൽനിന്ന് പിന്മാറിയതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. അതിനിടെ, ഇറാനുമായി ശത്രുത അവസാനിപ്പിച്ച് ആണവകരാർ പുനഃസ്ഥാപിക്കാൻ തയാറാണെങ്കിൽ മാത്രമേ ചർച്ചക്കുള്ളൂവെന്ന് റൂഹാനിയുടെ ഉപദേഷ്ടാവ് ഹാമിദ് അബൂത്വലബി വ്യക്തമാക്കി.
യു.എസ് ഉപരോധം തുടർന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണകയറ്റുമതി തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഗൾഫ് രാജ്യങ്ങൾ ചരക്കുഗതാഗതം നടത്തുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഹോർമൂസ് ഇടനാഴി വഴിയാണ്. അതടക്കുമെന്നായിരുന്നു ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.