ഉ.കൊറിയയുമായി വലിയ ഏറ്റുമുട്ടലിനു സാധ്യത –ട്രംപ്
text_fieldsവാഷിങ്ടൺ: ഉത്തര കൊറിയയും യു.എസും തമ്മിലുള്ള സംഘർഷം മൂന്നാം ലോക യുദ്ധത്തിലേക്കു വഴിെവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളയാതെ
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഉത്തര കൊറിയയുമായി വലിയ ഏറ്റുമുട്ടലിനു സാധ്യതയുണ്ടെന്നാണ് ട്രംപിെൻറ വെളിപ്പെടുത്തൽ. പ്രശ്നം നയതന്ത്രതലത്തിൽ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ, അതത്ര എളുപ്പമായിരിക്കില്ല. അതിനാൽ സൈനിക നടപടിയുടെ സാധ്യത തള്ളിക്കളയുന്നില്ലെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ റോയിേട്ടഴ്സ് വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഉ. കൊറിയ ലോകത്തിനു തന്നെ വലിയ ഭീഷണിയാണെന്നും ട്രംപ് ആരോപിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് സ്വീകരിച്ച നിലപാടിനെയും അദ്ദേഹം ശ്ലാഘിച്ചു. അദ്ദേഹത്തിെൻറ പരമാവധി ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം. കലാപമോ മരണമോ കാണാൻ തീർച്ചയായും അദ്ദേഹത്തിനു താൽപര്യമില്ല. ഷി നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ വളരെ നന്നായി അറിയാമെന്നും ട്രംപ് പറഞ്ഞു. അദ്ദേഹത്തിനു സ്വന്തം രാജ്യത്തെയും അവിടത്തെ ജനങ്ങളെയും വളരെ ഇഷ്ടമാണ്. അതിനാൽ അവരെ രക്ഷിക്കാനായി എന്തുംചെയ്യും. അല്ലെങ്കിൽ അതിനു സാധിക്കില്ലെന്ന് അദ്ദേഹത്തിനറിയാം - ട്രംപ് വ്യക്തമാക്കി. ഇൗ മാസാദ്യം ഇരുനേതാക്കളും യു.എസിലെ ഫ്ലോറിഡയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
നേരത്തെ, സംഘർഷമൊഴിവാക്കാൻ ചൈന ഒന്നും െചയ്യുന്നില്ലെന്നും അവരുടെ സഹായമില്ലാതെ യു.എസ് ഒറ്റക്കു ഉ. കൊറിയയെ നേരിടുമെന്നും ട്രംപ് പറഞ്ഞിരുന്നു. ആണവപരീക്ഷണം തുടരുന്ന സാഹചര്യത്തിൽ ഉ. കൊറിയക്കെതിരെ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരാനും ആഗോളതലത്തിൽ അവരെ ഒറ്റപ്പെടുത്താനും യു.എന്നിൽ സമ്മർദം ചെലുത്തുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇൗ വിഷയം ചർച്ചചെയ്യാൻ വെള്ളിയാഴ്ച യു.എൻ അടിയന്തരയോഗം ചേർന്നു.
ഉത്തരകൊറിയൻ ഭരണാധികാരിയെ കുറിച്ചുള്ള ചോദ്യത്തിന് കിം ജോങ് ഉന്നിന് 27 വയസ്സുമാത്രമാണുള്ളതെന്നായിരുന്നു മറുപടി. പിതാവിെൻറ മരണത്തെ തുടർന്നാണു അധികാരത്തിലെത്തിയത്. ആ പ്രായത്തിൽ ഭരണം നടപ്പാക്കുന്നത് അത്ര എളുപ്പമല്ല. ഉന്നിന് ഇക്കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നു പറയുക മാത്രമാണു താൻ ചെയ്യുന്നത്. ഉൻ വിവേകമുള്ളവനാണോ എന്നതിൽ അഭിപ്രായമൊന്നുമില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപ് അധികാരത്തിലേറിയതിെൻറ 100 ദിവസം തികയുന്ന വേളയിലാണ് അഭിമുഖം.
ചർച്ചക്ക് തയാർ –ടില്ലേഴ്സൻ
ആണവവിഷയത്തിൽ ഉത്തര കൊറിയയുമായി നേരിട്ട് ചർച്ചക്ക് തയാറെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൻ. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഉ. കൊറിയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷനൽ പബ്ലിക് റേഡിയോക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ടില്ലേഴ്സെൻറ വിശദീകരണം. ഉ. കൊറിയയുമായി വലിയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുന്നറിയിപ്പിനുശേഷമാണിത്.
നേരത്തെ, വേണ്ടിവന്നാൽ ഉത്തര കൊറിയക്കെതിരെ യുദ്ധത്തിനു തയാറാണെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. സംയമനത്തിെൻറ സമയം കഴിഞ്ഞുവെന്ന് കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയൻ പര്യടനത്തിനിടെ വൈസ്പ്രസിഡൻറ് മൈക് പെൻസും വ്യക്തമാക്കുകയുണ്ടായി. ഇതിനിടയിലാണ് കൂടുതൽ നയപരമായ സമീപനവുമായി ടില്ലേഴ്സൻ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.