യു.എസിൽ അനധികൃത കുടിയേറ്റക്കാരിൽ നിന്ന് ഇനി കുട്ടികളെ അകറ്റില്ല
text_fieldsവാഷിങ്ടൺ: കുടിയേറ്റക്കാരുെട കുടംബാംഗങ്ങളെ അകറ്റുന്ന നിയമത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നതോടെ ഇൗ നടപടി അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ ഉത്തരവ്. യു.എസ്-മെക്സിക്കോ അതിർത്തിയിൽ കുടിയേറ്റം രൂക്ഷമായതിനെ തുടർന്നാണ് ഇവർക്കെതിരെ ശക്തമായ നടപടി അേമരിക്ക സ്വീകരിച്ചത്. കുട്ടികളെ കുടംബത്തിൽ നിന്ന് അകറ്റുകയായിരുന്നു കുടിയേറ്റത്തിനെതിരെ ട്രംപ് സ്വീകരിച്ച നടപടി.
ഇതിനെതിരെ പ്രഥമ വനിത മെലാനിയ ട്രംപിൽ നിന്നുൾപ്പെടെ രൂക്ഷ വിമർശനം നേരിട്ടതോടെയാണ് കുടിയേറ്റക്കാരായ രക്ഷിതാക്കളിൽ നിന്ന് കുട്ടികളെ അകറ്റാനുള്ള നടപടിക്ക് അന്ത്യം കുറിച്ചത്. രക്ഷിതാക്കളിൽ നിന്ന് അകറ്റിയ കുഞ്ഞ് കരയുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വരികയും ഇത് അന്താരാഷ്ട്രതലത്തിൽ വിമർശനങ്ങൾക്കിടവെക്കുകയും ചെയ്തിരുന്നു.
പുതിയ ഉത്തരവ് പ്രകാരം കുട്ടികളെ രക്ഷിതാക്കളിൽ നിന്ന് അകറ്റില്ല. എന്നാൽ കുടിയേറ്റക്കാരെ ഫെഡറൽ കസ്റ്റഡിയിൽ സൂക്ഷിക്കുകയും അനധികൃതമായി കുടിയേറിയതിന് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ബുധനാഴ്ചയാണ് ഉത്തരവിൽ ഒപ്പുവെച്ചത്. അതിർത്തി സുരക്ഷ ശക്തമാക്കുന്നതോടൊപ്പം കുടിയേറ്റക്കാരുടെ വികാരം കൂടി മാനിച്ച് കുടുംബത്തോടൊപ്പം ഒരുമിച്ച് നിൽക്കാൻ അവരെ അനുവദിക്കുമെന്നും ഉത്തരവിൽ ഒപ്പുവെച്ച ശേഷം ട്രംപ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.